ചൊവ്വാഴ്ച രാത്രി എയ്ഞ്ചല്‍ ജാസ്മിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ജിസ്‌മോന്‍ എന്ന ഫ്രാന്‍സിസ് ആണ് എയ്ഞ്ചല്‍ ജാസ്മിന്‍ (28) നെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി എയ്ഞ്ചല്‍ ജാസ്മിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ജിസ്‌മോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിവാഹിതയായ ജാസ്മിന്‍ കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി ജാസ്മിനെ വീട്ടില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാസ്മിന്‍ ജീവനൊടുക്കിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഹൃദയാഘാതം മൂലമാണെന്നായിരുന്നു യുവതി മരിച്ചത് എന്നായിരുന്നു വീട്ടുകാരുടെ വാദം.
യുവതിയുടെ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതാന് കൊലപാതകത്തിലേക്കുള്ള സൂചനകള്‍ നല്‍കിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുന്ന് ജിസ്‌മോന്‍ സമ്മതിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Father kills daughter, incident in Alappuzha
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !