ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർകർക്കുള്ള നിർദ്ദേശങ്ങൾ

0


അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചിട്ടുണ്ട്. 

പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. 
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha”മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.

അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്. 

അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്. 
പുതിയ പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നവർ പാസ്‌പോർട്ടിൽ  'Surname' കൂടി ഉൾപ്പെടുത്തേണ്ടതാണ്.
കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്.
പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്)
അപേക്ഷകരുടെ പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്, മറ്റു അനുബന്ധ രേഖകൾ തുടങ്ങിയവ ഓൺലൈൻ അപേക്ഷയിൽ അപലോഡ് ചെയ്യേണ്ടതാണ്.
ഹജ്ജിന് കുറഞ്ഞ ദിവസത്തെ പാക്കേജിന് താൽപര്യമുള്ളവർ അപേക്ഷയിൽ ആയത് രേഖപ്പെടുത്തണം.
അപേക്ഷ സമർപ്പിക്കാനമുള്ള അവസാന തിയ്യതി 2025 ജൂലായ് 31 ആണ്.

പ്രത്യേകം ശ്രദ്ധിക്കുക:- 
അപ്‌ലോഡ് ചെയ്യുന്ന രേഖകൾ വളരെ വ്യക്തവും പൂർണ്ണമായും വായിക്കാൻ കഴിയുന്നതുമായിരിക്കണം. രേഖകൾ കൃത്യമായി അപ്‌ലോഡ് ചെയ്തവ മാത്രമേ പരിഗണിക്കുകയുള്ളൂ. 
സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവർ നമ്പർ അലോട്ട് ചെയ്യുന്നതാണ്.

രേഖകൾ നറുക്കെടുപ്പിന് ശേഷം സബ്മിറ്റ് ചെയ്താൽ മതി: 
തെരഞ്ഞെടുക്കപ്പെടുന്നവർ ഡൗൺലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറവും മറ്റു അനുബന്ധ രേഖകളും,  നറുക്കെടുപ്പിന് ശേഷമാണ് സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്. ആദ്യ ഗഡുവായി 1,50,000രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രശീതി കൂടി സമർപ്പിക്കണം. 
ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കില്ല. 
അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങൾ ആവശ്യമാണെങ്കിൽ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുതാണ്. 
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ
ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ മൊബൈൽ നമ്പർ:-
2025- ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ നമ്പറുകൾ:-
1 തിരുവനന്തപുരം  മുഹമ്മദ് യൂസഫ് 9895 648 856
2 കൊല്ലം നിസാമുദ്ധീൻ ഇ 9496 466 649
3 പത്തനംതിട്ട നാസർ എം 9495 661 510
4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5 കോട്ടയം ശിഹാബ് പി.എ 9447 548 580
6 ഇടുക്കി അജിംസ് കെ.എ. 9446 922 179
7 എറണാകുളം ജസീൽ തോട്ടത്തിക്കുളം 9446 607 973
8 തൃശ്ശൂർ Dr. സുനിൽ ഫഹദ് 94471 36313
9 പാലക്കാട്  ജാഫർ കെ.പി 9400 815 202
10 മലപ്പുറം മുഹമ്മദ് റഊഫ് യു. + 9656206178
9446631366
9846738287
11 കോഴിക്കോട് നൗഫൽ മങ്ങാട് + 8606 586 268
94956 36426
12 വയനാട് ജമാലുദ്ധീൻ കെ 9961 083 361
13 കണ്ണൂർ നിസാർ എം.ടി 8281 586 137
14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276

Content Summary: Hajj 2026: Instructions for those intending to submit applications

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !