ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ; ഏതൊക്കെ മേഖലകളെ ബാധിക്കും?

0
AI Generated Image

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൂലൈ 9 ബുധനാഴ്ച ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണ്ണമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്.

ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിൽ അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമായേക്കും. സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി എല്ലാ മേഖലയിലെയും തൊഴിലാളികളോട് സമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

തൊഴിലാളികൾ, കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കിങ് - ഇൻഷുറൻസ് ജീവനക്കാർ, വാണിജ്യ, വ്യവസായ മേഖല, നിർമാണം, മത്സ്യബന്ധനം, റോഡ്‌ ഗതാഗതം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പണിമുടക്കിനെ പിന്തുണച്ച് സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്

ദേശീയ പണിമുടക്ക് കേരളത്തിൽ ബാധിക്കുക എന്തിനെയൊക്കെ?
സംസ്ഥാനത്തെ പ്രധാന തൊഴിലാളി സംഘടനകളെല്ലാം പൊതുപണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ജനജീവതത്തെ ബാധിച്ചേക്കും. സർക്കാർ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ് ജീവനക്കാരുമെല്ലാം സമരത്തിൻ്റെ ഭാഗമാകുമെന്നതിനാൽ വിവിധ സേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്. അതേസമയം അവശ്യ സർവീസുകൾ, പാൽ, പത്ര വിതരണം എന്നിവയെ മാത്രമാണ് പണിമുടക്കിൽനിന്ന്‌ ഒഴിവാക്കുന്നതെന്ന് സംയുക്ത ട്രേഡ്‌ യൂണിയൻ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ ബസുകൾ ഓടുമോ ?
സംസ്ഥാനത്തെ പ്രധാന തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കിൻ്റെ ഭാഗമാകുന്നതിനാൽ ബസ്, ഓട്ടോ റിക്ഷ, മറ്റു ടാക്സി സർവീസുകളെ സമരം കാര്യമായി തന്നെ ബാധിച്ചേക്കും. എറണാകുളത്ത് ഉൾപ്പെടെ ബസ് തൊഴിലാളികൾ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 'കടകൾ അടക്കുക, യാത്രകൾ ഒഴിവാക്കുക' എന്നാണ് ട്രേഡ് യൂണിയനുകൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പണിമുടക്കുക ഇവർ
ദേശീയ പണിമുടക്ക്‌ ജില്ലയിൽ സമ്പൂർണമാകുമെന്ന്‌ സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം ജില്ലാ സമിതി അറിയിച്ചു. ബിഎസ്എൻഎൽ, ബാങ്ക്, ഇൻഷുറൻസ്, ഔഷധമേഖലയിലെ ജീവനക്കാർ, നേവൽബേസിലെ സിവിലിയൻ കരാർതൊഴിലാളികൾ, കൊച്ചി തുറമുഖ തൊഴിലാളികൾ, കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് തൊഴിലാളികൾ, ബോട്ട് സർവീസ് തൊഴിലാളികൾ, വല്ലാർപാടം ടെർമിനലിലെ ലോറി- ട്രക്ക് തൊഴിലാളികൾ, എഫ്എസിടി, എച്ച്എംടി, സെസ്, കിൻഫ്രപാർക്ക്, ഐആർഇ, ടിസിസി, അപ്പോളോ, ഹിൻഡാൽകോ, കൊച്ചി റിഫൈനറി, എച്ച്‌ഒസി, ടെൽക്, കെൽ തുടങ്ങിയയിടങ്ങളിലെ സ്ഥിരം, കരാർ തൊഴിലാളികളും ചെറുകിട വ്യവസായ എസ്‌റ്റേറ്റിലെ തൊഴിലാളികളും പണിമുടക്കും.

വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ കയറ്റിറക്ക്, നിർമാണം, മത്സ്യം, ഷോപ്പ്, ടാങ്കർലോറി, ലൈറ്റ് മോട്ടോർ, ബസ് തുടങ്ങിയ വാഹനങ്ങളിലെ തൊഴിലാളികളും പണിമുടക്കും. പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും ജീവനക്കാരോടും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അഭ്യർഥിച്ചു.

പണിമുടക്കുന്ന സംഘടകൾ ഏതൊക്കെ
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്‌, യുടിയുസി, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്‌, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി തുടങ്ങിയവയാണ് നാളെ പണിമുടക്കുക. സംയുക്ത കിസാൻ മോർച്ച, കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്‌.

തൊഴിലാളി സമരത്തിന് പിന്തുണയുമായി സിപിഎം
തൊഴിലാളി സംഘടനകളുടെ സമരത്തിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്.

സിപിഐഎമ്മിലെ എല്ലാ അംഗങ്ങളും പൊതുപണിമുടക്കിനെ സജീവമായി പിന്തുണയ്ക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി അറിയിച്ചു. 500 ലധികം കിസാൻ സംഘടനകളുടെ സംയുക്ത വേദിയായ സംയുക്ത കിസാൻ മോർച്ചയും കർഷക തൊഴിലാളി സംഘടനകളും തൊഴിലാളി വർഗ പൊതു പണിമുടക്കിന് പിന്തുണ നൽകുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.

Content Summary: Joint national strike tomorrow; which sectors will be affected?

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !