"കണ്ണേ കരളേ വിഎസേ"; വിലാപയാത്ര 15 മണിക്കൂർ പിന്നിട്ടു, കാണാൻ ഇരമ്പിയാർത്ത് ജനസാഗരം

0

ആലപ്പുഴ/കൊല്ലം
: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 15 മണിക്കൂർ പിന്നിട്ടിട്ടും, പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും അവഗണിച്ച് ജനസാഗരം അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ്. പുലർച്ചെ നാല് മണിക്കും വിലാപയാത്രയ്ക്ക് കൊല്ലം ജില്ല കടക്കാൻ സാധിച്ചിട്ടില്ല.

പാരിപ്പള്ളിയിലും ചിന്നക്കടയിലുമടക്കം കനത്ത മഴയെ അവഗണിച്ച് മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് പേരാണ് വഴിയരികിൽ തങ്ങളുടെ പ്രിയപ്പെട്ട 'അച്ചുമാമനെ' അവസാനമായി കാണാൻ കാത്തുനിന്നത്. പ്രതീക്ഷിച്ച സമയത്തിലും ഏറെ വൈകിയാണ് വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്. ഇത്രയും മണിക്കൂറുകൾ പിന്നിട്ടിട്ടും പകുതി ദൂരം പോലും പിന്നിടാനായിട്ടില്ല. കൊല്ലം ജില്ലയിലെ ഏതാനും കേന്ദ്രങ്ങളിൽ കൂടി പൊതുദർശനത്തിന് അവസരമൊരുക്കിയ ശേഷം വിലാപയാത്ര വി.എസിന്റെ സ്വന്തം മണ്ണായ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. വൈകുന്നേരം ഏഴ് മണി മുതൽ ജനക്കൂട്ടം വി.എസിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ്.

ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വി.എസിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം താമസസ്ഥലത്തേക്ക് തിരിച്ചു. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വിലാപയാത്ര വൈകുന്ന സാഹചര്യത്തിൽ പാർട്ടി നേതാക്കളും പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വാർത്ത കേൾക്കാം
Content Summary:  "Kanne Karale VS"; The mourning procession has passed 15 hours, and a sea of people are eager to see it

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !