സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 760 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്ന് 75,040 രൂപയിലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്. ഒരു ഗ്രാം സ്വർണത്തിന് 95 രൂപ വർധിച്ച് 9380 രൂപയായി.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് ആഭ്യന്തര വിപണിയിൽ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഈ ഘടകങ്ങളിലെ മാറ്റങ്ങളാണ് നിലവിലെ വിലവർധനവിന് പിന്നിൽ.
ഈ വാർത്ത കേൾക്കാം
Content Summary: Gold price hits all-time record; Pawan crosses 75,000
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !