ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയാഗോ ജോട്ട (28) സ്‌പെയിനിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഡിയാഗോ ജോട്ടയുടെ സഹോദരന്‍ ആന്ദ്രേ സില്‍വ (26) യും കൊല്ലപ്പെട്ടു. സ്‌പെയിനിലെ സമോരയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
അപകട വാര്‍ത്ത പോര്‍ച്ചുഗീസ് മന്ത്രി ലൂയിസ് മോണ്ടിനെഗ്രോയും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ജോട്ടയും കാമുകിയായിരുന്ന റൂട്ട് കാര്‍ഡോസോയും തമ്മിലുള്ള വിവാഹം നടന്നത്. മൂന്ന് കുട്ടികളും ഇവര്‍ക്കുണ്ട്. 2020 ലാണ് ജോട്ട ലിവര്‍പൂളില്‍ എത്തുന്നത്. ക്ലബ്ബിനു വേണ്ടി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. മെയ് മാസത്തിൽ പ്രീമിയര്‍ ലീഗ് നേടിയ ടീമിലും ജോട്ടയുടെ സാന്നിധ്യമുണ്ടായിരുന്നു. പോര്‍ച്ചുഗീസ് ടീമിനൊപ്പം 49 അന്താരാഷ്ട്ര കപ്പുകളും ജോട്ട ഉയര്‍ത്തിയിരുന്നു.
2019, 2025 വര്‍ഷങ്ങളില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പോര്‍ച്ചുഗല്‍ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു. 2019ലായിരുന്നു ജോട്ടോയുടെ ദേശീയ ടീമുനായുള്ള അരങ്ങേറ്റം.
സഹോദരന്‍ ആന്ദ്രേ സില്‍വയും ഫുട്‌ബോള്‍ താരമാണ്. ലോവര്‍ ഡിവിഷന്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ പെനാഫിയേലിനൊപ്പം സില്‍വ കളിച്ചിരുന്നു.
കാറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ ഇടിച്ചതിനു പിന്നാലെ തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടാഴ്ച മുമ്പായിരുന്നു കാമുകിയായിരുന്ന റൂട്ട് കാര്‍ഡോസോയുമായുള്ള ഡിയാഗോയുടെ വിവാഹം. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. സോഷ്യല്‍മീഡിയയില്‍ ഡിയാഗോ പങ്കുവെച്ച പോസ്റ്റും വിവാഹ ചിത്രങ്ങളായിരുന്നു. ജൂണ്‍ 22 നായിരുന്നു വിവാഹം. 2019 ലും 2025 ലും യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ഡിയാഗോ ഉണ്ടായിരുന്നു.
Source:
Liverpool Football Club are devastated by the tragic passing of Diogo Jota.
— Liverpool FC (@LFC) July 3, 2025
'വിശ്വസിക്കാനാകുന്നില്ല, ഇപ്പോഴല്ലെ നമ്മള്‍ ഒന്നിച്ച് കളിച്ചത്'; സഹതാരത്തിന്റെ വിയോഗത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ
സഹതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അമ്പരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 'വിശ്വസിക്കാനാകുന്നില്ല, ഇപ്പോഴല്ലേ നമ്മളൊന്നിച്ച് ദേശീയ ടീമിനു വേണ്ടി കളിച്ചത്, ഇപ്പോഴല്ലേ നിന്റെ വിവാഹം കഴിഞ്ഞത്. നിന്റെ കുടുംബത്തിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു, നിന്റെ വേര്‍പാട് താങ്ങാനുള്ള കരുത്ത് അവര്‍ക്കുണ്ടാകട്ടെ.'
ഡിയാഗോയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ക്രിസ്റ്റ്യാനോ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
Content Summary: Liverpool's Portuguese star Diego Jotta killed in car crash in Spain
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !