സൂംബ ഡാൻസ് വിവാദം: വിമർശനം ഉന്നയിച്ച അധ്യാപകൻ ടി.കെ. അഷ്‌റഫിന് സസ്‌പെൻഷൻ

0

സൂംബാ ഡാൻസിനെതിരെ വിമർശനം ഉന്നയിച്ച അധ്യാപകൻ ടി.കെ. അഷ്‌റഫിന് സസ്‌പെൻഷൻ. അടിയന്തിരമായി സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശത്തെ തുടർന്നാണ് എടത്തനാട്ടുകര പികെഎം യുപി സ്കൂളിൻ്റെ നടപടി. ടി.കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു.

വിസ്ഡം ജനറൽ സെക്രട്ടറി കൂടിയാണ് ടി.കെ അഷ്‌റഫ്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് എടത്തനാട്ടുകര പികെഎം യുപി സ്‌കൂൾ മാനേജർക്ക് കത്ത് നൽകിയിരുന്നു, സസ്‌പെൻഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് കത്തിൽ പറയുന്നു. ടി.കെ അഷ്‌റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാൻസ് പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് പരസ്യ വിമർശനവുമായി ടി.കെ അഷ്‌റഫ് ആദ്യം ​രം​ഗത്തെത്തിയത്. വിദ്യാലയത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമാണ് അഷ്‌റഫ് പറഞ്ഞത്. താൻ ഈ കാര്യത്തിൽ പ്രാകൃതനാണെന്നും അഷ്‌റഫ് പറഞ്ഞിരുന്നു.

Content Summary: Zumba dance controversy: Teacher TK Ashraf suspended for criticizing

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !