അബുദാബി|കണ്ണൂർ തളാപ്പ് സ്വദേശിനിയും മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിലെ ദന്ത ഡോക്ടറുമായ ഡോ. ധനലക്ഷ്മിയെ (54) അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസമായി ഡോ. ധനലക്ഷ്മിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. തിങ്കളാഴ്ച അവർ ജോലിസ്ഥലത്തും ഹാജരായിരുന്നില്ല. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
പത്ത് വർഷത്തിലേറെയായി അബുദാബിയിൽ പ്രവാസിയായിരുന്ന ഡോ. ധനലക്ഷ്മി, അബുദാബി മലയാളി സമാജം അംഗവും സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവ സാന്നിധ്യമായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഈ വാർത്ത കേൾക്കാം
Content Summary: Malayali female doctor found dead in Abu Dhabi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !