മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ (ജൂലൈ 23, 2025) നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. എന്നാൽ, നാളത്തെ പി.എസ്.സി. അഭിമുഖങ്ങൾക്ക് മാറ്റമില്ല.
മാറ്റിവെച്ച പരീക്ഷകൾ:
- പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 8/2024).
- ജലസേചന വകുപ്പിലെ സെക്കൻഡ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗക്കാർക്കു മാത്രം - കാറ്റഗറി നമ്പർ 293/2024).
- കേരള സംസ്ഥാന പട്ടികജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ (കാറ്റഗറി നമ്പർ - 736/2024).
- ഇന്ന് (ജൂലൈ 22, 2025) നടത്താനിരുന്ന പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും നേരത്തെ മാറ്റിവെച്ചിരുന്നു.
മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാറ്റങ്ങൾ:
മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല: പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു.
കാലിക്കറ്റ് സർവകലാശാല: ഇന്ന് നടത്താനിരുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂലൈ 26-ലേക്ക് മാറ്റി.
പൊതു അവധിയും ദുഃഖാചരണവും: വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. പൊതുപരിപാടികൾ ഉണ്ടാവില്ല. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ബാങ്കുകൾക്കും നാളെയും അവധിയായിരിക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. നാളെ (ജൂലൈ 23, 2025) ആലപ്പുഴ ജില്ലയ്ക്ക് പ്രത്യേക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !