![]() |
Railone Mobile App |
യാത്രക്കാരുടെ സൗകര്യാർഥം വിവിധ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി 'സൂപ്പർ ആപ്പ്' പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. ' റെയിൽവൺ ' എന്ന പേരിലാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ആപ്പ് പുറത്തിറക്കിയത്. റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ്.
ടിക്കറ്റ് റിസർവേഷൻ, പ്ലാറ്റ്ഫോം ടിക്കറ്റ്, പിഎൻആർ ട്രാക്കിങ്, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ തുടങ്ങിയ വിവിധ സേവനങ്ങൾ റെയിൽവൺ ആപ്പിൽ ലഭ്യമാണ്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും റെയിൽവൺ ആപ്പ് ലഭ്യമാണ്.
ആപ്പിൻ്റെ ഹോം പേജിലെ ആദ്യ നിരയിൽ റിസർവ്ഡ്, അൺറിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്. തൊട്ടുതാഴെ, സേർച്ച് ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ, ട്രാക്ക് യുവർ ട്രെയിൻ, ഓർഡർ ഫുഡ്, ഫയൽ റീഫണ്ട്. റെയിൽ മദദ്, ട്രാവൽ ഫീഡ്ബാക്ക് എന്നീ ഐക്കണുകളുമുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും നേട്ടങ്ങളും പറയുന്ന ചിത്രങ്ങളോടുകൂടിയ വിവരണങ്ങളും ആപ്പിൻ്റെ ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും താഴെയായി ഇന്ത്യൻ റെയിൽവേയുടെ വിവിധ സോഷ്യൽ ഐഡിയ അക്കൗണ്ടുകളിലേക്ക് എത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹോം പേജ് ഐക്കണിന് പുറമേ, മൈ ബുക്കിങ്സ്, യു, മെനു എന്നീ ഐക്കണുകളും ഉണ്ട്.
ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുക എന്നതാണ് റെയിൽവൺ ആപ്പിൻ്റെ പ്രധാന ലക്ഷ്യം. ഒരൊറ്റ ലോഗിൻ സൗകര്യമാണ് റെയിൽവണ്ണിൻ്റെ പ്രധാന പ്രത്യേകത. റെയിൽവേയുടെ റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് ഓൺ മൊബൈൽ എന്നീ ആപ്പുകളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് റെയിൽവണ്ണിൽ രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷനിൽ റെയിൽവേ ഇ വാലറ്റ് സൗകര്യമുണ്ട്.
നിലവിൽ രാജ്യത്തെ യാത്രക്കാർ വിവിധ സേവനങ്ങൾക്കായി നിരവധി ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നുണ്ട്. ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്ട്, ഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി ഇ കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകാൻ റെയിൽ മദദ്, അൺറിസർവ്ഡ് ടിക്കറ്റുകൾ വാങ്ങാൻ യുടിഎസ്, ട്രെയിൻ നീക്കങ്ങൾ നിരീക്ഷിക്കാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയാണ് അവയിൽ ചിലത്. റെയിൽവൺ ആപ്പ് പുറത്തിറങ്ങിയതോടെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും എന്നതാണ് സവിശേഷത.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Now everything under one roof for passengers; Railways launches 'RailOne' app
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !