കോട്ടക്കൽ|നഗരസഭ ഡിവിഷൻ 14 ഈസ്റ്റ് വില്ലൂർ വാർഡ് സഭയിൽ ചർച്ചയിൽ പങ്കെടുത്ത വർക്കെല്ലാം സമ്മാനം നൽകി ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ.
ഗ്രാമസഭയിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുത്ത എട്ട് പേർക്ക്
വീട്ടുപകരണങ്ങൾ നൽകിയും, വാർഡ് കൗൺസിലറുടെ നടത്തിയ
പരിസ്ഥിദിനം, വായന ദിനാഘോഷം എന്നതിനോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള ആദരവും നൽകി. വാർഡ്സഭ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി മാറ്റുകയായിരുന്നു. 140 ഓളം പേരാണ് വാർഡ് സഭയിൽ എത്തി ച്ചേർന്നത്.
വിവിധ മത്സര പരിപാടികളും, സമ്മാന പദ്ധതികളും, പ്രതിഭകളെ ആദരിക്കൽ തുടങ്ങിയ പരിപാടികളായി വ്യത്യ്സ്തമാക്കുകയാണ് വാർഡ് സഭ. പങ്കെടുത്തവർക്കെല്ലാം വാർഡ് കൗൺസിലർ ഷഹാന ഷഫീർ സമ്മാനങ്ങൾ വിതരണവും ചെയ്തു.
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ അധ്യക്ഷയായി,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഹനീന വിഷയാവതരണം നടത്തി കരീം മാസ്റ്റർ, റഷീദ് ജലാൽ ടി.കെ,ഷഫീർ.എ എന്നിവർ സംസാരിച്ചു. ജന പങ്കാളിത്വത്തോടെ വാർഡ് സഭകൾ നടത്തി വരുന്നതിന് ജനങ്ങൾ അഭിനന്ദനനാമറിയിച്ചു.
Content Summary: Prizes for all those who participated in the discussion; Locals celebrate the ward assembly
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !