എൻജിനീയറിങ് മേഖലയിൽ:
എൻജിനീയർമാർ ഒമാൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന് കീഴിലുള്ള സെക്ടറൽ സ്കിൽസ് യൂണിറ്റ് ഫോർ എൻജിനീയറിങ് നൽകുന്ന പ്രൊഫഷണൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവിൽ ജോലി ചെയ്യുന്നവരും പുതുതായി വരുന്നവരും ഈ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്യുകയുള്ളൂ.
അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിൽ:
അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സമാനമായ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നിന് ഈ ഉത്തരവും പ്രാബല്യത്തിൽ വരും. പുതിയ വർക്ക് പെർമിറ്റുകൾക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഇത് ബാധകമാണ്. ഈ മേഖലകളിലെ സെക്ടർ സ്കിൽസ് യൂണിറ്റിൽ നിന്നാണ് ഈ സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. നിർദ്ദിഷ്ട തൊഴിലുകളിൽ വർക്ക് പെർമിറ്റ് അപേക്ഷകളോ പുതുക്കലുകളോ പരിഗണിക്കുന്നതിനുള്ള ഒരു മുൻവ്യവസ്ഥയായിരിക്കും ഈ സർട്ടിഫിക്കറ്റെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ഈ മാറ്റങ്ങൾ ഒമാനിലെ തൊഴിൽ വിപണിയിൽ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിന് സഹായകമാകും എന്നാണ് കരുതപ്പെടുന്നത്.
ഈ വാർത്ത കേൾക്കാം
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !