നിലമ്പൂര്‍: നിലമ്പൂരില്‍ സംസ്ഥാന വനംവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അരുവാക്കോട് കേന്ദ്ര വനം ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പ്പന ജൂലൈ രണ്ട് മുതല്‍ ആരംഭിച്ചു. ഗൃഹനിര്‍മ്മാണാവശ്യാര്‍ത്ഥം ബി 3, ബി 4, സി 3, സി 4 ക്ലാസുകളില്‍പ്പെട്ട തേക്ക് തടികളാണ് വില്‍പ്പനയ്ക്കുള്ളത്. വീട്ടുടമസ്ഥന് പരമാവധി അഞ്ച് ക്യു മീറ്റര്‍ തടികള്‍ വരെ വാങ്ങാം. 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍, കൈവശ സര്‍ട്ടിഫിക്കറ്റ് (അസ്സല്‍), ബില്‍ഡിങ് പെര്‍മിറ്റ് അംഗീകൃത പ്ലാന്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവയുടെ അസ്സലും പകര്‍പ്പും എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220207, 8547603874..
Content Summary: Retail sale of teak logs at Aruvakodu Forest Depot
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !