വട്ടപ്പാറ - വളാഞ്ചേരി സർവ്വീസ് റോഡ് നിർത്തിവെച്ച നടപടി.. സ്ഥലം സന്ദർശിച്ച് എൽ.ഡി.എഫ് നേതാക്കൾ.. സമരരംഗത്തിറങ്ങാൻ തീരുമാനം

0


വളാഞ്ചേരി: പുതിയ ദേശീയ പാതയിൽ വട്ടപ്പാറ വയഡക്ട് പാലം തുടങ്ങുന്ന സ്ഥലത്ത് നിന്നും കാവുംപുറം - വളാഞ്ചേരി ഭാഗത്തേക്കുള്ള എക്സിറ്റ്
സർവീസ് റോഡ് നിർമാണ കമ്പനിയായ കെ എൻ ആർ സി എൽ ഉപേക്ഷിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 

നിർദ്ദിഷ്ട അലൈൻമെൻ്റിൽ വട്ടപ്പാറ മുകൾ ഭാഗത്ത് ഉണ്ടായിരുന്ന ഈ എക്സിറ്റ് റോഡ് നിർമാണം ജനപ്രതിനിധികളോടൊ പ്രദേശവാസികളോടെ പ്രാദേശിക ഭരണസംവിധാനങ്ങളോടെ ആലോചിക്കാതെയാണ് കമ്പനി ഉപേക്ഷിച്ചത്. ദേശീയപാത വികസനവും കേരളത്തിലെ ഏറ്റവും വലിയ വയഡക്ട് ആയ വളാഞ്ചേരി വയഡക് നിർമാണവും വലിയ ആവേശത്തോടെയും അഭിമാനത്തോടെയും ആണ് പ്രദേശവാസികൾ സ്വീകരിച്ചിട്ടുള്ളത്. അവരോട് ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും ചെയ്യുന്നത് കടുത്ത അനീതിയും ചതിയുമാണ്.ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നാണ് വളാഞ്ചേരി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, 
മറ്റു പ്രദേശങ്ങളിലേക്കുള്ള യാത്ര തുടങ്ങി വിദ്യാർത്ഥികളും സാധാരണ ജനങ്ങളും തുടങ്ങി ആയിരക്കണക്കിന് ആളുകൾ ഒരുപോലെ ആശ്രയിക്കുന്ന പ്രധാന കണക്ടിവിറ്റി റോഡ് ഇല്ലാതാക്കുന്നത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുക. സ്വന്തം വീട്ടിലേക്കും തൊഴിലിടത്തേക്കും മീറ്ററുകൾ മാത്രം ദൂരമുള്ളിടത്തേക്ക് കിലോമീറ്റുകൾ ചുറ്റിവരണ്ടേ സ്ഥിതി സംജാതമാവുകയാണ്. പട്ടാമ്പി, പെരിന്തൽമണ്ണ പ്രദേശങ്ങളിലേക്ക് ഇതുവഴി പോകേണ്ടിയിരുന്നവരും ഇതേ ദൂരം താണ്ടേണ്ടിവരും.

വളാഞ്ചേരി, കാവുംപുറം തുടങ്ങിയ ടൗൺ പ്രദേശങ്ങളും അത് ചുറ്റിപറ്റി കച്ചവടം, തൊഴിൽ , വരുമാനം എന്നിവ കണ്ടെത്തെന്നുവരും വഴിയാധാരമാവും. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. വെള്ളിയാഴ്ച രാവിലെ എൽ ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ചു.
നാഷണൽ ഹൈവേ അതോറിറ്റി, നിർമാണകമ്പനി യായ
കെ എൻ ആർ സി എൽ, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ ശ്രദ്ധയിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് എൽ ഡി എഫ് നേതാക്കൾ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം ആവാത്ത പക്ഷം വരും ദിവസങ്ങളിൽ പൊതുജനങ്ങളെ അണിനിരത്തി അതിശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു. നാഷണൽ ഹൈവേ അതോറിറ്റിയെ കൊണ്ട് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ ശ്രമിക്കാത്ത പാർലമെന്റ് മെമ്പർക്കെതിരെയും പ്രതിഷേധം ഉയർത്തുമെന്ന് സ്ഥലം സന്ദർശിച്ച സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ മുന്നറിയിപ്പ് നൽകി.സിപിഐഎം ഏരിയ കമ്മിറ്റി അംഗം എൻ വേണുഗോപാൽ, 
കൗൺസിലർ മാരായ ഇ പി അച്യുതൻ, കെ കെ ഫൈസൽ തങ്ങൾ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ടി പി ജംഷീർ, നാസർ കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.


Content Summary: The action of stopping the Vattappara - Valanchery service road.. LDF leaders visit the place.. decide to join the protest

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !