പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിലൂടെ വാഹന ഗതാഗതം നാളെ മുതൽ ഭാഗികമായി പുനസ്ഥാപിക്കും. ഇതോടൊപ്പം പരീക്ഷണ അടിസ്ഥാനത്തില്‍ നാളെ മുതല്‍ താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.
നാളെ മുതൽ ഇരുചക്ര വാഹനങ്ങൾ, നാല് ചക്ര വാഹനങ്ങൾ (LMV) എന്നിവ അങ്ങാടിപ്പുറം ഓവർ ബ്രിഡ്ജിലൂടെ കടത്തിവിടും.
പാലക്കാട്- മണ്ണാർക്കാട് ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ പൊന്ന്യാകുർശ്ശി ഷിഫ കൺവെൻഷൻ സെന്റർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ചില്ലി ജംഗ്ഷൻ മാനത്തുമംഗലം- പട്ടിക്കാട് -മുള്ള്യാർകുർശ്ശി- ഒരാടൻ പാലം വഴി ഹൈവേയിൽ പ്രവേശിക്കണം.
പട്ടാമ്പി റോഡിൽ നിന്നും തൂത റോഡിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ചിരട്ടമല പരിയാപുരം വഴി ഹൈവേയിൽ പ്രവേശിക്കണം.
കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങൾ ഓരാടം പാലത്തുനിന്നും മുള്ള്യാക്കുർശ്ശി പട്ടിക്കാട് ചില്ലിസ് ജംഗ്ഷൻ മാനത്തുമംഗലം ഷിഫാ കൺവെൻഷൻ സെന്റർ ജംഗ്ഷൻ വഴി ഹൈവേയിൽ പ്രവേശിക്കണം.
അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഇടതു വശം തിരിഞ്ഞ് അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് താഴെ വെച്ച് യുടേൺ ചെയ്ത് ഹൈവേയിൽ പ്രവേശിക്കേണ്ടതാണ്.
പരിയാപുരം റോഡിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഇടതുവശം തിരിഞ്ഞ് വളാഞ്ചേരി റോഡിൽ പ്രവേശിച്ച് യൂടേൺ എടുത്ത് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ബസ്സുകൾക്ക് അനുമതി നൽകുന്ന കാര്യം ഉടനെ തീരുമാനിക്കും.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുൻപിലുള്ള ബസ് സ്റ്റോപ്പ് പെരിന്തൽമണ്ണ ഭാഗത്തേക്ക് 100 മീറ്റർ മാറ്റി സ്ഥാപിക്കും.
ട്രാഫിക് പൂർണ്ണമായും തുറന്നു കൊടുക്കുന്ന അവസരത്തിൽ ഭാരം കൂടിയ ചരക്ക് വാഹനങ്ങൾക്ക് അങ്ങാടിപ്പുറം പാലത്തിലൂടെ രാവിലെ 8.30 മുതൽ 10. 30 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെയും പ്രവേശനം നിരോധിച്ചെന്നും കലക്ടർ അറിയിച്ചു.
Content Summary: Vehicular traffic through the Angadipuram overbridge has been partially restored.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !