കരിപ്പൂർ: കേരള സംസ്ഥാന ഹജ്്ജ കമ്മിറ്റി മുഖേന 2025 ഹജ്ജിന് യാത്രയായ 16482 ഹാജിമാരിൽ, മൂന്നു എംബാർക്കേഷനിലുമായി ഹാജിമാരുടെ മടക്ക യാത്ര തുടരുന്നു. കേരളത്തിലെ മൂന്ന് എംബാർക്കേഷനിലുമായി ഇതു വരെ 24 വിമാനങ്ങളിലായി 5069 പേർ തിരിച്ചെത്തി. കാലിക്കറ്റ് എംബാർക്കേഷനിൽ 12 വിമാനങ്ങളിലായി 2045 തീർത്ഥാടകർ തിരിച്ചെത്തി. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകരിൽ 9 വിമാനങ്ങളിലായി 2533 പേർ തിരിച്ചെത്തി. കണ്ണൂർ എംബാർക്കേഷനിൽ ജൂൺ 30 മുതലാണ് മടക്ക യാത്ര ആരംഭിച്ചത്. കണ്ണൂരിൽ 3 വിമാനങ്ങളിലായി 491 പേരും തിരിച്ചെത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും ഹജ്ജിന് യാത്രയായവരിൽ 12 പേർ സൗദിയിൽ വെച്ച് മരണപ്പെട്ടിട്ടുണ്ട്.
കാലിക്കറ്റ് എംബാർക്കേനിലെ അവസാന മടക്കയാത്രാ വിമാനം ജൂലായ് 8നും, കൊച്ചിയിലേക്കുള്ളത് ജൂലായ് 10നുമാണ്. കേരളത്തിലേക്കുള്ള അവസാന മടക്ക യാത്രാ വിമാനം ജൂലായ് 11ന് കണ്ണൂർ എംബാർക്കേഷൻ പോയിന്റിലാണ്.
Content Summary: The return journey of the Haji's continues.. 5069 Haji's have returned so far
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !