വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ വെച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു .ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഞാറ്റു വേലയുടെ പ്രാധാന്യത്തെ കുറിച്ച് കൃഷി ഓഫീസർ ടി.കെ ഫസീല വിശദീകരിച്ചു. പച്ചക്കറി തൈകൾ,ഫലവൃക്ഷ തൈകൾ,ചെണ്ടുമല്ലി,തെങ്ങിൻ തൈകൾ,ജൈവ കീടനാശിനി,ജൈവ വളം,തുടങ്ങിയവയും കർഷകർ കൊണ്ടു വന്ന ഉല്പന്നങ്ങൾ എന്നിവയും വിൽപനക്കായി ചന്തയിൽ എത്തിയിട്ടുണ്ട്.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,സദാനന്ദൻ കോട്ടീരി,ഉണ്ണികൃഷ്ണൻ,സുബിത രാജൻ,എ.ഡി.സി അംഗം കപ്പൂരത്ത് ബീരാൻ തുടങ്ങിയവർ സംസാരിച്ചു.
Content Summary: Valancherry Municipality organized Njattuvela Chanda and Karshaka Sabha
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !