കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍

0

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ണടയില്‍ രഹസ്യകാമറയുമായി എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. തീര്‍ഥാടക സംഘത്തില്‍ സുരേന്ദ്ര ഷായ്‌ക്കൊപ്പം അഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവ സന്ദര്‍ശിച്ച ശേഷമാണ് തീര്‍ഥാടക സംഘം തിരുവനന്തപുരത്ത് എത്തിയത്. കൗതുകത്തിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സുരേന്ദ്ര ഷാ നല്‍കിയ മൊഴിയെന്ന് ഫോര്‍ട്ട് പൊലീസ് പറയുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്ര ഷായ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണട കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ടു നടന്നുപോകുമ്പോഴാണ് സുരേന്ദ്ര ഷായുടെ കണ്ണടയില്‍ ഒരു ലൈറ്റ് തെളിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കണ്ണട പരിശോധിച്ചു. തുടര്‍ന്ന് സുരേന്ദ്ര ഷായെ ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു. വിശദമായ പരിശോധനയില്‍ മെറ്റ ഗ്ലാസ് ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മെറ്റ ഗ്ലാസ് ഇന്ത്യയില്‍ എത്തിയത്. വ്യക്തമായി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് മെറ്റ ഗ്ലാസില്‍.

Content Summary: Visitor arrested for entering Padmanabha Swamy Temple with hidden camera in glasses

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !