ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരെ ടോൾ ചാർജിൽ നിന്ന് രക്ഷിക്കാൻ പുതിയ ഫാസ്ടാഗ് വാർഷിക പാസ് സംവിധാനം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അവതരിപ്പിച്ചു. 3,000 രൂപയാണ് ഈ പാസിൻ്റെ വാർഷിക ഫീസ്.
ആർക്കൊക്കെയാണ് പാസ് ലഭിക്കുക?
സ്വകാര്യ, വാണിജ്യേതര വാഹനങ്ങളായ കാറുകൾ, ജീപ്പുകൾ എന്നിവയ്ക്ക് മാത്രമാണ് വാർഷിക ഫാസ്ടാഗ് പാസ് ലഭിക്കുക.
ബസുകൾ, ട്രക്കുകൾ, പാസഞ്ചർ ടാക്സികൾ തുടങ്ങിയ വലിയ വാണിജ്യ വാഹനങ്ങൾക്ക് ഈ പാസിന് അർഹതയില്ല.
പാസിന്റെ പ്രത്യേകതകളും ഉപയോഗരീതിയും
പരിധി: 200 യാത്രകളോ ഒരു വർഷമോ പൂർത്തിയായാൽ പാസിന്റെ കാലാവധി അവസാനിക്കും. അതിനുശേഷം സാധാരണ നിരക്കുകൾ ബാധകമാകും.
വാഹനം: പ്രവർത്തനക്ഷമമായ വാഹന രജിസ്ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ച ഫാസ്ടാഗ് ഉള്ളവർക്ക് മാത്രമാണ് വാർഷിക പാസ് നേടാൻ കഴിയുക.
യോഗ്യത: വാഹനം കരിംപട്ടികയിലോ ടോൾ പേയ്മെന്റുമായി ബന്ധപ്പെട്ട തർക്കങ്ങളിലോ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം. ഫാസ്ടാഗ് വാഹനത്തിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചിരിക്കണം.
അപേക്ഷിക്കേണ്ട വിധം: നിലവിൽ ഫാസ്ടാഗ് ഉള്ളവർ പുതിയത് വാങ്ങേണ്ടതില്ല. അംഗീകൃത പോർട്ടൽ വഴിയോ ആപ്പ് വഴിയോ 3,000 രൂപ അടച്ച് വാർഷിക പാസ് നിലവിലുള്ള ഫാസ്ടാഗുമായി ബന്ധിപ്പിക്കാവുന്നതാണ്. രാജ്മാർഗ് യാത്ര ആപ്പ് വഴിയോ NHAI-യുടെ ഔദ്യോഗിക വെബ്സൈറ്റുകളായ www.nhai.gov.in അല്ലെങ്കിൽ www.morth.nic.in വഴിയോ വാർഷിക പാസിനായി അപേക്ഷിക്കാം.
എല്ലാ ടോൾ പ്ലാസകളിലും പണം നൽകുന്നതിനു പകരം, മുൻകൂറായി ഒരു നിശ്ചിത ഫീസ് അടച്ച് ദിവസേന യാത്ര ചെയ്യുന്നവർക്ക് പണം ലാഭിക്കാൻ സഹായിക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം.
ഈ വാർത്ത കേൾക്കാം
Content Summary: FASTag annual pass introduced; everything you need to know about the new system
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !