കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കം ചെയ്യുന്നു; അലന്ദില്‍ 6018 പേരെ വെട്ടി, വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

0


ന്യൂഡൽഹി:
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ടുകൊള്ള' ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2023-ലെ കർണാടക തെരഞ്ഞെടുപ്പിൽ അലന്ദ് മണ്ഡലത്തിൽ നടന്ന ക്രമക്കേടുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്. 6018 കോൺഗ്രസ് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ആസൂത്രിതമായി നീക്കം ചെയ്തെന്നും ഈ 'വോട്ടുകൊള്ളയ്ക്ക്' മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംരക്ഷണം നൽകുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.

ക്രമക്കേട് പുറത്തുവന്ന വഴി
അലന്ദ് മണ്ഡലത്തിലെ ഒരു ബൂത്ത് തല ഉദ്യോഗസ്ഥന്റെ സംശയമാണ് ഈ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. ഉദ്യോഗസ്ഥൻ്റെ അമ്മാവൻ്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് വലിയ തട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നമ്പറുകൾ ഉപയോഗിച്ച് ഒരു സംഘടിത ക്രിമിനൽ ശൃംഖലയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു വോട്ടറായ ഗോദാബായിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് അപേക്ഷ നൽകിയത്.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ
സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള തട്ടിപ്പ്: കേന്ദ്രീകൃത കോൾ സെൻ്റർ പ്രവർത്തിപ്പിച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓട്ടോമേറ്റഡ് അപേക്ഷകൾ വഴിയാണ് വോട്ടർമാരെ നീക്കം ചെയ്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

സി.ഐ.ഡി. അന്വേഷണത്തിലെ നിസ്സഹകരണം: ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കർണാടക സി.ഐ.ഡി. 18 മാസത്തിനിടെ 18 തവണ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിവരങ്ങൾ തേടിയെങ്കിലും മറുപടി ലഭിച്ചില്ല. ഡെസ്റ്റിനേഷൻ ഐ.പി., ഡിവൈസ് ഡെസ്റ്റിനേഷൻ പോർട്ട്, ഒ.ടി.പി. ട്രെയിൽ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് കമ്മീഷൻ നൽകാത്തത്.

മറ്റ് സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ: കർണാടകയ്ക്ക് പുറമേ മഹാരാഷ്ട്ര, ഹരിയാന, യു.പി. എന്നിവിടങ്ങളിലും വലിയ തോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

'ഓണ്‍ലൈനായി വോട്ടുകള്‍ നീക്കം ചെയ്യല്‍ അസാധ്യം'; രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി

വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല വോട്ടര്‍മാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ യാഥാര്‍ഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

ഒരു വോട്ടും ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വിശദീകരിക്കുന്നത്. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേള്‍ക്കും. ഇതാണ് നടപടി എന്നും കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചു. വിഷയത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഈ വാർത്ത കേൾക്കാം

Content Summary: Congress voters are being systematically removed; 6018 people were cut in Aland, Rahul Gandhi again attacks the Election Commission

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !