വളാഞ്ചേരി : പുതു തലമുറ വഴികേടിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ അവരെ സമുദ്ധരിക്കാൻ മതാധ്യാപകർ ബദ്ധശ്രദ്ധ ചെലുത്തണമെന്ന് സമസ്ത പ്രസിഡൻ്റ് ഇ സുലെെമാൻ മുസ് ലിയാർ ഉൽബോധിപ്പിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി "അധ്യാപനം സേവനമാണ് " എന്ന പ്രമേയത്തിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 40 ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന മുഅല്ലിം സമ്മേളനത്തിൻ്റെ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം വളാഞ്ചേരി കഞ്ഞിപ്പുര ചെറുശ്ശോല ഉസ്താദ് നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്റസാധ്യാപകർക്ക് മതത്തിൽ വലിയ സ്ഥാനമാണുള്ളത്. താഴ്ന്നവരെ ഉന്നതനാക്കുകയാണ് നബി ചെയ്തത്. ഈ ചുമതലയാണ് മുഅല്ലിംകൾ ചെയ്യേണ്ടത്. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
കാലത്ത് 8-30 ന് സ്വാഗതസംഘം ചെയർമാൻ പി എസ് കെ ദാരിമി എടയൂർ പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് കെ പി എച്ച് തങ്ങൾ കാവനൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലിബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി . ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ടെലഫോണിലൂടെ സദസ്സിനെ അഭിസംബോധനം ചെയ്തു ദുആ നടത്തി.എസ് ജെ എം സംസ്ഥാന സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല സന്ദേശ പ്രഭാഷണം നടത്തി. സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം പ്രമേയ പ്രഭാഷണം നടത്തി .സമസ്ത സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവം, സമസ്തയുടെ ആദർശം എന്നീ സെഷനുകൾക്ക് യഥാക്രമം റഹ്മത്തുല്ല സഖാഫി എളമരം, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നേതൃത്വം നൽകി. വേദിയിൽ എസ് ജെ എം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം നടന്നു.
ജില്ലാ പ്രസിഡൻ്റ് കെ പി എച്ച് തങ്ങളെ ചടങ്ങിൽ ആദരിച്ചു.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ,സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാട് , സയ്യിദ് ഹസൻ കോയ തങ്ങൾ മമ്പുറം ,പൊന്മള മൊയ്തീൻകുട്ടി ബാഖവി , ഊരകം അബ്ദുർ റഹ്മാൻ സഖാഫി, അബൂബക്കർ ശർവാനി,
പ്രൊഫ: എ കെ അബ്ദുൽഹമീദ് , സി പി സൈതലവി ചെങ്ങര,അലി ബാഖവി ആറ്റുപുറം, ഖാസിം കോയ പൊന്നാനി , സിദ്ദീഖ് മൗലവി ഐലക്കാട്, മുഹമ്മദലി മുസ്ലിയാർ പൂക്കോട്ടൂർ, ടി ടി മുഹമ്മദ് ബദവി ,ഫെെസൽ അഹ്സനി എടയൂർ സംസാരിച്ചു . വിശാലമായ ഓഡിറ്റോറിയത്തിൻ്റെ മൂന്ന് നിലകളും വരാന്തയും മുഅല്ലിംകളാൽ നിറഞ്ഞു കവിഞ്ഞു. വെസ്റ്റ് ജില്ലയിലെ മദ്റസകളിൽ നിന്നുള്ള 2600 ലധികം മുഅല്ലിംകൾ സമ്മേളനത്തിൽ പ്രതിനിധികളായിരുന്നു. സമ്മേളന ഭാഗമായി നേരത്തെ മദ്റസാ തലങ്ങളിൽ സമ്പൂർണ പാരൻ്റ്സ് മീറ്റ്, പൈതൃകയാത്ര,എസ് ബി എസ് വിളംബര റാലി,തുടങ്ങിയ പരിപാടികൾ നടന്നു.
Content Summary: Muallim Conference becomes history: Religious teachers should focus on educating the new generation. E Suleman Musliyar
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !