വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്വച്ച്ഛത ഹി സേവാ ക്യാമ്പെയ്‌ന്റെ ഭാഗമായി മഹാശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

0

വളാഞ്ചേരി:
ദേശീയതലത്തിലുള്ള സ്വച്ച്ഛത ഹി സേവാ ക്യാമ്പയിനിൻ്റെ ഭാഗമായി വളാഞ്ചേരിനഗരസഭ കൃഷിഭവൻ പരിസരത്ത് നഗരസഭ ഉദ്യോഗസ്ഥരും ശുചീകരണ ജീവനക്കാരും പങ്കെടുത്ത് മഹാശുചീകരണ പ്രവർത്തനം നടത്തി.പരിപാടി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ശുചിത്വം പരിപാലിക്കാൻ സമൂഹത്തിന്റെ സംയുക്ത പങ്കാളിത്തം അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ വ്യക്തമാക്കി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ്,എച്ച്.ഐ വിനോദ് ബാലകൃഷ്ണൻ,ജെ.എച്ച്.ഐ നിഹാൽ മുഹമ്മദ്,അഖിൽ തുടങ്ങിയവർ സംസാരിച്ചു.സ്വച്ചോത്സവ് 2025-ന്റെ ഭാഗമായി വിവിധ പരിപാടികളും പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം,ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും വേണ്ടി മെഡിക്കൽ ക്യാമ്പുകൾ, കൂടാതെ ഹരിതകർമസേന പ്രവർത്തകരെയും,ശുചീകരണ ജീവനക്കാരെയും ആദരിക്കൽ എന്നിവയും സംഘടിപ്പിക്കും.
ക്യാമ്പയിനിൻ്റെ ഭാഗമായി യുവജന ക്ലബ്ബുകളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുമെന്നും,സ്വച്ച്ഭാരത്  ആശയങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വളാഞ്ചേരിനഗരസഭയുടെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ചെയർമാൻ പറഞ്ഞു.

Content Summary: A massive cleaning campaign has been launched in Valanchery Municipality as part of the Swachhta Hi Seva campaign.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !