നികുതി വെട്ടിപ്പ്; നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

0

കൊച്ചി:
വ്യാജ രജിസ്ട്രേഷനിലൂടെ നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്ന സംഘത്തെ കണ്ടെത്താനുള്ള 'ഓപ്പറേഷൻ നുംകൂറി'ന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയെങ്കിലും വാഹനങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്, തേവരയിലുള്ള വീട്ടിലും ദുൽഖർ സൽമാൻ്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും പരിശോധന നടക്കുകയാണ്.

രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി കേരളത്തിലേക്ക് ആഡംബര കാറുകൾ കടത്തുന്നവരെ പിടികൂടുക എന്നതാണ്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച്, അവിടെ വ്യാജ വിലാസങ്ങൾ ഉണ്ടാക്കി നികുതി ഇളവുകളോടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. വിവിധ കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്. മലയാള സിനിമയിലെ മറ്റു താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുമെന്നാണ് സൂചന.

ഈ വാർത്ത കേൾക്കാം

Content Summary: Tax evasion; Customs raids the homes of actors Prithviraj and Dulquer Salmaan

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !