ലബനൻ സന്ദർശിക്കുന്ന സി.പി.ഐ (എം) നേതാവ് വി.പി സാനുവിന് വളാഞ്ചേരി പൗരാവലിയുടെ യാത്രയപ്പ്

0

വളാഞ്ചേരി : ലബനീസ് - പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലബനൻ സന്ദർശിക്കുന്ന സിപിഐഎം പ്രതിനിധി സംഘത്തിൽ അംഗമായ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനുവിന് വളാഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ യാത്രയയപ്പ് നൽകി. 
സെപ്റ്റംബർ 14 മുതൽ 17 വരെയാണ് ലബനീസ്  കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഐക്യദാർഢ്യ സന്ദർശനം സംഘടിപ്പിക്കുന്നത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നീലോൽപ്പൽബസുവാണ് സംഘത്തെ നയിക്കുന്നത്.
വളാഞ്ചേരി ഡോക്ടേഴ്‌സ് ക്ലബ്ബിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ വളാഞ്ചേരിയുടെ സാഹിത്യകാരൻ മാനവേന്ദ്രനാഥ്‌ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി.
മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി,
വളാഞ്ചേരി ഡോക്ടേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌ ഡോ. എൻ മുഹമ്മദാലി,
വളാഞ്ചേരി എം ഇ എസ് കോളേജ് പ്രിൻസിപ്പൽ പ്രൊ പി പി സാജിദ്,
കെ ആർ ഗ്രൂപ്പ്‌ ചെയർമാൻ കെ ആർ ബാലൻ, വെസ്റ്റേൺ പ്രഭാകരൻ, 
ഡോ. കെ ടി റിയാസ്, എസ് സാജിത, കെ ബഷീർ, ടി ജി മനോജ്‌, ടി പി ജംഷീർ, എം സുജിൻ,അഷറഫലി കാളിയത്ത്, കെ ടി ബുഷ്‌റ, വീരാൻകുട്ടി പറശ്ശേരി, സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, സിപിഐഎം ഏരിയ സെക്രട്ടറി വി കെ രാജീവ്‌ എന്നിവർ സംസാരിച്ചു. ഡോ. കെ ടി ജലീൽ എം എൽ എ യുടെ ഐക്യദാർഢ്യ സന്ദേശം ചടങ്ങിൽ വായിച്ചു.വി പി സാനു മറുപടി പ്രസംഗം നടത്തി.
കെ എം ഫിറോസ് ബാബു സ്വാഗതവുംകെ എ സക്കീർ നന്ദിയും പറഞ്ഞു..

Content Summary: Valanchery Pauravali sends off CPI(M) leader V.P. Sanu, who is visiting Lebanon

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !