സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ വിപണി വില ഒരു പവന് 91,040 രൂപ എന്ന പുതിയ ഉയരത്തിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 11,380 രൂപയാണ് ഇന്ന് നൽകേണ്ടത്.
കഴിഞ്ഞ ദിവസവും വിലയിൽ രണ്ട് തവണ മാറ്റം വന്നിരുന്നു. ഇന്നലെ രാവിലെ പവന് 840 രൂപ വർധിച്ച് 90,320 രൂപയിലെത്തിയിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ശേഷം പവന് വീണ്ടും 560 രൂപ വർധിച്ച് 90,880 രൂപയായി. ഇതോടെ, ഇന്നലെ മാത്രം പവന് ആകെ 1,400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യം 50,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വിലയെങ്കിൽ, ഇപ്പോൾ അത് 90,000 രൂപയെന്ന സർവകാല റെക്കോർഡും ഭേദിച്ച് മുന്നേറുകയാണ്.
ഡോളറിൻ്റെ വിനിമയ നിരക്ക്, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ, വിപണിയിലെ ഡിമാൻഡ് എന്നിവയെല്ലാം സ്വർണവില ഇത്തരത്തിൽ വർധിക്കുന്നതിന് കാരണമായി പറയപ്പെടുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സ്വർണവില ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രോയ് ഔൺസിന് 5,000 ഡോളറിലേക്ക് അധികം വൈകാതെ എത്താനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഒരു പവന് 91,040 രൂപയാണ് നിരക്കെങ്കിലും, ആഭരണമായി വാങ്ങണമെങ്കിൽ ഇപ്പോൾ തന്നെ പണിക്കൂലിയും ജി.എസ്.ടി.യുമടക്കം ഒരു ലക്ഷം രൂപയ്ക്ക് അടുത്ത തുക നൽകേണ്ടതായി വരും.
ഈ വാർത്ത കേൾക്കാം
Content Summary: Gold price hits all-time record: Rs 91,040 per piece
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !