തിരുവനന്തപുരം: കാൻസർ രോഗികൾക്ക് ചികിത്സയ്ക്കായുള്ള കെ.എസ്.ആർ.ടി.സി. ബസ് യാത്ര സൗജന്യമാക്കിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്തെ ഏത് ആശുപത്രിയിൽ ചികിത്സ തേടുന്ന കാൻസർ രോഗികൾക്കും ഈ ആനുകൂല്യം ലഭിക്കും.
സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഈ യാത്രാസൗകര്യം ലഭ്യമാകും.
റേഡിയേഷൻ, കീമോ ചികിത്സകൾക്കായി ആർ.സി.സി., മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ, സ്വകാര്യ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് സൗകര്യം ലഭിക്കുക. യാത്ര തുടങ്ങുന്ന ഇടം മുതൽ ആശുപത്രി വരെ സൗജന്യ യാത്രയ്ക്ക് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടർ സർട്ടിഫൈ ചെയ്താൽ ഇതിനായുള്ള പാസ് അനുവദിക്കും.
നേരത്തെ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും അതിനു താഴെയുള്ള ബസുകളിലുമാണ് ഈ സൗകര്യം ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സൂപ്പർ ഫാസ്റ്റ് ബസുകളിലേക്കും കൂടി വ്യാപിപ്പിച്ചത്.
2012-ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സിറ്റി ബസുകളിലും ഓർഡിനറി ബസുകളിലും ആർ.സി.സി., മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായിരുന്നു ആനുകൂല്യം ലഭിച്ചിരുന്നത്. ഈ ആനുകൂല്യമാണ് ഇപ്പോൾ കേരളത്തിൽ ഉടനീളം സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസുകളിലേക്ക് വ്യാപിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്.
ഈ വാർത്ത കേൾക്കാം
Content Summary: KSRTC bus travel free for cancer patients
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !