തിരുവനന്തപുരം|പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയറിന്' രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതുവരെ 25,000-ൽ അധികം പ്രവാസി കുടുംബങ്ങളാണ് നോർക്ക കെയർ പരിരക്ഷയിൽ ചേർന്നത്. ഈ സാഹചര്യത്തിൽ, എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയതി നിലവിലെ ഒക്ടോബർ 22-ൽ നിന്ന് 2025 ഒക്ടോബർ 30 വരെ നീട്ടിയതായി നോർക്ക റൂട്ട്‌സ് റസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. പ്രവാസികളുടെയും സംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് തീയതി നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എൻറോൾമെൻ്റ് സൗകര്യങ്ങൾ
👉പ്രചാരണ ക്യാമ്പുകൾ: പദ്ധതിയുടെ പ്രചാരണാർത്ഥം ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോർക്ക റൂട്ട്‌സ് എൻ.ആർ. ഡെവലപ്‌മെൻ്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട്.
👉ഓൺലൈൻ രജിസ്‌ട്രേഷൻ: നോർക്ക റെയറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ചോ, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന നോർക്ക കെയർ മൊബൈൽ ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാം.
👉അംഗത്വം: സാധുവായ നോർക്ക പ്രവാസി ഐ.ഡി., സ്റ്റുഡൻ്റ് ഐ.ഡി., എൻ.ആർ.കെ. ഐ.ഡി. കാർഡുള്ള പ്രവാസി കേരളീയർക്ക് രജിസ്റ്റർ ചെയ്യാം.
👉പ്രത്യേക എൻറോൾമെൻ്റ്: നോർക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെൻ്റിനും, വിദേശത്ത് പ്രവാസി കേരളീയർ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ വിശദാംശങ്ങൾ
👉പ്രീമിയം: ഒരു കുടുംബത്തിന് (പ്രവാസി, പങ്കാളി, 25 വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികൾ) ₹13,411.
👉പരിരക്ഷ: 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നു.
👉സേവനം ആരംഭിക്കുന്നത്: കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ പരിരക്ഷ ലഭ്യമാക്കും.
👉ക്യാഷ്‌ലെസ്സ് ചികിത്സ: നിലവിൽ കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികൾ വഴി ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
ഈ വാർത്ത കേൾക്കാം
Content Summary: More than 25,000 expatriate families have taken NORKA CARE coverage; Enrollment date extended to October 30
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !