തിരൂർ|സയണിസ്റ്റ് ഭീകരതക്കെതിരെ 'സമാധാന സാക്ഷ്യം' എന്ന തലക്കെട്ടിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (ഒക്ടോബർ 17) പൊതുസമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ തിരൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരൂർ റിങ് റോഡിൽ വൈകിട്ട് 4 മണിക്കാണ് സമ്മേളനം.
യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും മനുഷ്യൻ്റെ സ്വാസ്ഥ്യവും സമാധാനവും ഇല്ലാതാക്കുന്ന സാഹചര്യത്തിൽ, ജനങ്ങളെ ഭീകരതയുടെയും തീവ്രവാദത്തിൻ്റെയും അപകടത്തെക്കുറിച്ച് ബോധവൽക്കരിക്കുക. ക്രൂരമായ വംശീയ ഉന്മൂലനത്തിനും മനുഷ്യവകാശ ലംഘനങ്ങൾക്കും ഇരയായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിക്കും.
വൈകിട്ട് 4 മണിക്ക് കുറുക്കോളി മൊയ്‌തീൻ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം. സംസ്ഥാന സെക്രട്ടറി), അബ്ദുറഹ്മാൻ രണ്ടത്താണി, ഇ. ജയൻ, ഇഫ്തിഖാറുദ്ധീൻ, ശരീഫ് മേലേതിൽ, അബ്ദുൽ ജലീൽ മാമാങ്കര, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എൻ. കുഞ്ഞിപ്പ മാസ്റ്റർ, പി. മുബശിർ, മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ ശറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എൻ. കുഞ്ഞിപ്പമാസ്റ്റർ, പി.സി. കുഞ്ഞഹമ്മദ് മാസ്റ്റർ, ഉബൈദുല്ല താനാളൂർ, എം. ജവഹർ മഹമൂദ്, പി. മുബശ്ശിർ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത കേൾക്കാം
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !