കുറ്റിപ്പുറം: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കെൽട്രോൺ തദ്ദേശീയമായി നിർമ്മിക്കുന്ന 'ജൽകാപി' അണ്ടർവാട്ടർ വെസ്സൽ സിസ്റ്റത്തിനായുള്ള ബോ അറേ, ഫ്ലാങ്ക് അറേ സോണാർ സിസ്റ്റം ഇന്റഗ്രേഷൻ ഘട്ട ഉദ്ഘാടനം കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിൽ (KECL) വ്യവസായ-വിവരസാങ്കേതിക-എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. കെൽട്രോണിന്റെ വികസന സാധ്യതകൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
കൂടംകുളം അണുശക്തി നിലയത്തിലെ 5, 6 യൂണിറ്റുകളിലേക്ക് ആവശ്യമായ പവർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (NPCIL) നിന്നുള്ള കരാറും ചടങ്ങിൽ കെൽട്രോൺ ഏറ്റുവാങ്ങി. നാവികസേന സബ്മറൈൻ ഡിസൈൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൊമോഡോർ ഡോ. അമിത് റേ, എൻ.പി.സി.ഐ.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുഭാശിഷ് റോയ്, കെൽട്രോൺ എം.ഡി ശ്രീകുമാർ നായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !