കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ: ജി എച്ച് എസ് എസ്സിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ സ്കോളർഷിപ്പ് വിതരണം മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
താനൂർ തിരൂർ എടപ്പാൾ പൊന്നാനി കുറ്റിപ്പുറം എന്നീ സബ്ജില്ലകളിൽ നിന്നായി 20 വിദ്യാർത്ഥികൾക്കാണ് ഷൽട്ടർ സ്കോളർഷിപ്പ് നൽകിയത്. ജില്ലയിൽ നാല് കേന്ദ്രങ്ങളിലായി 122 വിദ്യാർത്ഥികൾക്ക് സാഫല്യം സ്കോളർഷിപ്പ് വിതരണം ചെയ്തു.
ഷെൽട്ടർ കുറ്റിപ്പുറം സബ് ജില്ലാ സെക്രട്ടറി എം എസ് ശർമ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് ഇ മുകുന്ദൻ അധ്യക്ഷത വഹിച്ചു.ഷെൽട്ടർ ഗവേണിംഗ് ബോഡി അംഗം വി കെ ശശീന്ദ്രൻ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഡോ.കെ ടി ജലീൽ വിതരണം ചെയ്തു.
ജിഎച്ച് എസ് എസ് സ്കൂളിലെ പ്രധാന അധ്യാപിക റീന കെ, കെ എസ് ടി എ മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്ത് ലൂക്, ഗവേണിംഗ് ബോഡി അംഗം പിവി സേതുമാധവൻ, ടിവി ശോഭന, ടി കോമളം, പി പി ബാലകൃഷ്ണൻ, പി രഘു എന്നിവർ ആശംസകൾ സംസാരിച്ചു.സ്വാഗതസംഘം ജോയിൻ സെക്രട്ടറി എ ഗീത നന്ദിയും രേഖപ്പെടുത്തി.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !