കാളികാവ് : ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു കട കത്തിനശിച്ചു. തീ സമീപത്തേക്കു പടരാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. അന്പലക്കടവ് പാലത്തിനു സമീപത്തെ പൊടിയാട്ടുകുണ്ടൻ ഹംസയുടെ ഹോട്ടലിലെ സിലിണ്ടറാണ് ഇന്നലെ രാവിലെ പത്തു മണിയോടെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചത്.
സിലിണ്ടറിലെ ഗ്യാസ് തീർന്നതോടെ പുതിയ സിലിണ്ടർ മാറ്റി സ്റ്റൗവുമായി കൂട്ടി ഘടിപ്പിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കടയുടമ ഹംസക്ക് നിസാര പരിക്കേറ്റു. കാളികാവ് പോലീസും നാട്ടുകാരും തീ യണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു തിരുവാലിയിൽ നിന്നു ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !