സര്‍ക്കാര്‍ ഉത്തരവ്‌ പ്രളയബാധിതര്‍ക്കുള്ള സഹായം വൈകിപ്പിക്കുന്നു: ആര്യാടന്‍ മുഹമ്മദ്‌


നിലമ്പൂര്‍: സര്‍ക്കാര്‍ ഉത്തരവ്‌ പ്രളയബാധിതര്‍ക്കുള്ള സഹായം വൈകിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദ്‌. ഉത്തരവിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച്‌ പ്രളയബാധിതര്‍ക്ക്‌ അടിയന്തിരസഹായം എത്തിക്കാനുള്ള നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീട്‌ തകര്‍ന്നവര്‍ക്കും വെള്ളംകയറി നാശനഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ക്കും ഉടന്‍ സഹായധനം കൈമാറാനുള്ള നടപടിയാണാവശ്യം. ലാന്റ്‌ റവന്യൂ കമ്മീഷര്‍ 19ന്‌ ഇറക്കിയ ഉത്തരവില്‍ ജില്ലാ കളക്‌ടറും പഞ്ചായത്ത്‌ ഡെപ്യൂട്ടികളക്‌ടറും 21ന്‌ മുമ്പായി കൂടിയാലോചന നടത്തി നഷ്‌ടംകണക്കാക്കാനുള്ള ഫീല്‍ഡ്‌ പരിശോധനക്കുള്ള സംഘത്തെ നിയോഗിക്കണമെന്നാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പഞ്ചായത്ത്‌ റവന്യൂ, എന്‍ജിനീയറിങ്‌ വിഭാഗത്തിലെ ജീവനക്കാര്‍ക്കുപുറമെ ഐ.ടി വേളണ്ടിയര്‍കൂടിയുള്ള സംഘത്തിന്‌് പരിശീലനവും നല്‍കണം.


ഒരു സംഘം മലയോരമേഖലയില്‍ ദിവസം പത്തുവീടുകളിലും സമതലമേഖലകളില്‍ 20 വീടുകളിലുമാണ്‌ പരിശോധന നടത്തുക. ഫീല്‍ഡ്‌ പരിശോധനക്കുള്ള സംഘത്തെപ്പോലും ഇതുവരെ നിയോഗിച്ചിട്ടില്ല.


ഓരോ പഞ്ചായത്തിലും ഇത്തരത്തില്‍ പരിശോധന നടത്തി ദുരന്തബാധിതരെ കണ്ടെത്തി സഹായധനം വിതരണം ചെയ്ാന്‍ ഏയറെ കാലതാമസംവരും. കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷത്തില്‍ വീടുകള്‍ തകര്‍ന്നും നാശനഷ്‌ടങ്ങള്‍സംഭവിച്ചവര്‍ക്കുമുള്ള സഹായധനവിതരണം ഇതുവരെയും പൂര്‍ത്തീകരിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ അപ്രായോഗിക ഉത്തരവ്‌ തിരുത്തി ദുരന്തബാധിതര്‍ക്ക്‌ അടിയന്തിര സഹായമെത്തിക്കാനുള്ള സത്വര നടപടിവേണമെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !