വാക്കുപാലിക്കാതെ മഞ്ചേരി നഗരസഭ;പ്രതിഷേധവുമായി മത്സ്യ വ്യാപാരികള്‍


മഞ്ചേരി: പതിനാറു വര്‍ഷമായി മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മത്സ്യ മൊത്ത വ്യാപാരകേന്ദ്രം ആധുനികവല്‍ക്കരിക്കുമെന്ന നഗരസഭയുടെ വാഗ്‌ദാനം പാലിക്കണമെന്ന്‌ വ്യാപാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം അടച്ചുപൂട്ടണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം ആയിരത്തിലധികം പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടാന്‍ മാത്രമെ ഉപകരിക്കൂ. ഇക്കൊല്ലം മഴ കൂടുതലായതാണ്‌ മാര്‍ക്കറ്റിന്‌ വിനയായത്‌. താഴ്‌ന്ന പ്രദേശമായതിനാല്‍ വെള്ളം ഒഴുകിയെത്തി തൊട്ടടുത്ത പറമ്പില്‍ കെട്ടിക്കിടന്നതു ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന്‌ കാണിച്ച്‌ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.
നിരവധി പേര്‍ക്ക്‌ തൊഴിലും നഗരസഭക്ക്‌ വരുമാനവുമായ നിത്യമാര്‍ക്കറ്റ്‌ അധികൃതര്‍ അവഗണിക്കുന്നുവെന്ന്‌ കാണിച്ച്‌ 2015ല്‍ വ്യാപാരികള്‍ ഓംബിഡ്‌സ്മാനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ മൂന്നു മാസത്തിനകം മത്സ്യമൊത്ത വ്യാപാര കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുകയും ആധുനിക മാര്‍ക്കറ്റ്‌ യാഥാര്‍ത്ഥമാക്കുമെന്നും മുനിസിപ്പല്‍ അധികൃതര്‍ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ഒരു ചെറിയ ടാങ്ക്‌ കെട്ടുക മാത്രമാണ്‌ നഗരസഭ ചെയ്‌തത്‌. ടാങ്ക്‌ ഉള്‍വശം കോണ്‍ക്രീറ്റ്‌ ചെയ്‌തതിനാല്‍ മഴവെള്ളം താഴ്‌ന്നു പോകാതെ നിറഞ്ഞു കവിയുകയാണ്‌. കേന്ദ്രം അടച്ചുപൂട്ടുന്നതിന്‌ പകരം മാര്‍ക്കറ്റ്‌ കോണ്‍ക്രീറ്റ്‌ ചെയ്ുയകയും മീന്‍ സൂക്ഷിക്കുന്ന ഐസ്‌ വെള്ളം പുറത്തേക്ക്‌ ഒഴുക്കി വിടാന്‍ സൗകര്യമൊരുക്കുകയുമാണ്‌ നഗരസഭ ചെയേ്േണ്ടത്‌.
മഴ കനക്കുമ്പോള്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം തിരിച്ചു വിടാന്‍ സൗകര്യമൊരുക്കണം. തൊട്ടടുത്ത കെട്ടിടങ്ങളില്‍ നിന്നു പോലും വെള്ളം മാര്‍ക്കറ്റിലേക്ക്‌ വീഴുന്നുണ്ട്‌. ഇക്കാര്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തി ആയിരത്തിലധികം പേര്‍ ഉപജീവനമാര്‍ണ്മം കണ്ടെത്തുന്ന കേന്ദ്രത്തെ സംരക്ഷിക്കണമെന്ന്‌ വ്യാപാരികളായ ജലീല്‍ കണ്ണിയന്‍, ഷിഹാബ്‌ തോട്ടത്തില്‍, അബ്‌ദുല്‍ ജലീല്‍ കരുവാടന്‍, ഇസ്‌മയില്‍ പൂഴിക്കുത്ത്‌, സൈതലവി തേക്കുംകാട്ടില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !