പ്രവാചക വചനങ്ങള്‍ സ്‌ത്രീ സുരക്ഷ ഉറപ്പു നല്‍കുന്നത്‌: വനിതാ സംഗമം


തിരൂര്‍: സ്‌ത്രീകള്‍ക്ക്‌ സുരക്ഷയും നിര്‍ഭയത്വവും ഉറപ്പു നല്‍കുന്ന പ്രവാചക വചനങ്ങളുടെ പ്രയോക്‌താക്കളും പ്രചാരകരുമാവാന്‍ സ്‌ത്രീ സമൂഹം മുന്നോട്ടു വരണമെന്ന്‌ വിസ്‌ഡം ഇസ്ലാമിക്‌ യൂത്ത്‌ ഓര്‍ഗനൈസേഷന്‍ 22 ന്‌ തിരൂരില്‍ സംഘടിപ്പിക്കുന്ന ഡയലോഗ്‌ സംസ്‌ഥാന സെമിനാറിന്‌ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു സ്‌ത്രീകളെ ആത്മീയമായി ചൂഷണം ചെയ്ുയന്ന പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും എതിരില്‍ നിയമനടപടികള്‍ കര്‍ശനമാക്കണം.
വൈവാഹിക രംഗത്തെ ധൂര്‍ത്തിനും ആര്‍ഭാടത്തിനും സ്‌ത്രീസമൂഹം കൂട്ടുനില്‍ക്കരുത്‌. മതം അനുശാസിക്കുന്ന മാന്യമായ വസ്‌ത്രധാരണ രീതി സ്വീകരിക്കാന്‍ തൊഴിലിടങ്ങളില്‍ സ്വാതന്ത്ര്യം ഉറപ്പാക്കണം- സംഗമം അഭിപ്രായപ്പെട്ടു.


തിരൂര്‍ സംഗമം റസിഡന്‍സിയില്‍ നടന്ന വനിതാസംഗമം വിസ്‌ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ്‌ അബ്‌ദുല്ലത്തീഫ്‌ സുല്ലമി മാറഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. യു. മുഹമ്മദ്‌ മദനി അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !