മുഹറം ആശൂറാഅ്‌ സമ്മേളനം നാളെ സ്വലാത്ത്‌ നഗറില്‍


മലപ്പുറം: ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക്‌് സാക്ഷ്യം വഹിച്ച മുഹറം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന്‌് മഅ്‌ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹറം ആത്മീയ സമ്മേളനം നാളെ സ്വലാത്ത്‌ നഗറില്‍ നടക്കും.പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട്‌ മുഹമ്മദ്‌ നബി വരെയുള്ള പ്രവാചകന്മാര്‍ക്ക്‌ തങ്ങളുടെ ജീവിതത്തില്‍ ഒരുപാട്‌ അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹര്‍റത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്‌മരിക്കുന്നതായിരിക്കും പരിപാടികള്‍.

ഹിജ്‌റ വര്‍ഷാരംഭം കൂടിയായ മുഹറം ഒന്നു മുതല്‍ മഅ്‌ദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ്‌ ഈ സംഗമം. ഫസ്‌റ്റ് ഓഫ്‌ മുഹര്‍റം, ഹിജ്‌റ സെമിനാര്‍, ഗോളശാസ്‌ത്ര ശില്‍പ്പശാല, സ്‌കൂള്‍ ഓഫ്‌ ഖുര്‍ആന്‍, ക്വിസ്‌ മത്സരങ്ങള്‍, മെസ്സേജ്‌ ഡിസ്‌പ്ലേ, കാരുണ്യക്കിറ്റ്‌ വിതരണം തുടങ്ങി വിവിധ പരിപാടികളാണ്‌ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചത്‌.മുഹര്‍റം സമ്മേളനത്തിന്റെ ഭാഗമായി ഇന്നും നാളെയും വനിതകള്‍ക്കായി രാവിലെ 9 മുതല്‍ ഉച്ചക്ക്‌ ഒന്നുവരെ ഹോം സയന്‍സ്‌ ക്ലാസും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും. മഹളറത്തുല്‍ ബദ്രിയ്ക്ക്‌ യസയ്യിദ്‌ ശിഹാബുദ്ധീന്‍ അഹ്‌ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും. സ്‌കൂള്‍ ഓഫ്‌ ഖുര്‍ആന്‍ ഡയറക്‌ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്‌ പ്രഭാഷണം നടത്തും.


ആശൂറാഅ്‌ ദിനമായ നാളെ രാവിലെ ഒമ്പതിന്‌് സമാപന സമ്മേളനത്തിന്‌ തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്‌, ഇഖ്‌ലാസ്‌ പാരായണം, മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ്‌ നടക്കുക. പ്രാര്‍ത്ഥനകള്‍ക്കും മജ്‌ലിസുകള്‍ക്കും മഅ്‌ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. കാല്‍ ലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും.


മുഹര്‍റത്തെ മുസ്ലിംകള്‍ക്ക്‌ ദുഖത്തിന്റെയും വേദനയുടെയും അവസരമായി മാത്രം അവതരിപ്പിക്കുന്നത്‌ ഇസ്ലാമിക ചരിത്രത്തോട്‌ ചെയ്യുന്ന ക്രൂരതയാണ്‌. അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക്‌ പെയ്‌തിറങ്ങിയ ഈ വേളകളെ അല്ലാഹുവിനെ സ്‌തുതിച്ചു കൊണ്ടും അവനിലേക്ക്‌ കൂടുതല്‍ അടുത്തു കൊണ്ടുമാണ്‌ ചിലവഴിക്കേണ്ടത്‌. അതിനുള്ള അവസരമാണ്‌ മുഹര്‍റം ആചരണത്തിലൂടെ മഅ്‌ദിന്‍ അക്കാദമി ഒരുക്കുന്നത്‌.ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ്‌ മഅ്‌ദിന്‍ കാമ്പസില്‍ സജ്‌ജീകരിച്ചിരിക്കുന്നത്‌. ഗ്രാന്റ്‌ മസ്‌ജിദിലെ സൗകര്യങ്ങള്‍ക്ക്‌ പുറമെ വിശാലമായ പന്തല്‍, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. 

വിവരങ്ങള്‍ക്ക്‌: 9633158822 ,9645600072, 9645338343
സയ്യിദ്‌ മുഹമ്മദ്‌ ഫാറൂഖ്‌ ജമലുല്ലൈലി (ചെയര്‍മാന്‍, സ്വാഗത സംഘം), ദുല്‍ഫുഖാര്‍ അലി സഖാഫി (ജനറല്‍ കണ്‍വീനര്‍, സ്വാഗത സംഘം), അബ്‌ദുസ്സമദ്‌ ഹാജി മൈലപ്പുറം (സെക്രട്ടറി, മഅ്‌ദിന്‍ അക്കാദമി), ഖാലിദ്‌ സഖാഫി സ്വലാത്ത്‌ നഗര്‍ (കോ-ഓര്‍ഡിനേറ്റര്‍, സ്വാഗത സംഘം) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !