വളാഞ്ചേരി : വളാഞ്ചേരിയില്‍ ആദ്യമായി മെഗാ സെെക്കിള്‍ റാലി സംഘടിപ്പിച്ചു. നിസാര്‍ കാര്‍ഡിയാക് സെന്റെറും, പെഡലേര്‍സ് ഓഫ് വളാഞ്ചേരിയും, കേരളാ സീഡ്സ് സ്‌പോര്‍ട്ട്സ് ക്ലബും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഡോ.ഹാരിസ് സലീം റാലി ഫ്ലാഗ് ഒാഫ് ചെയ്തു. ഡോ.നിസാര്‍ മുഹ്മദ്, ഡോ.N.M മുജീബ് റഹ്മാന്‍,ടി.എം പത്മകുമാര്‍, അഷറഫ് അമ്പലത്തിങ്ങല്‍, T.P അഷറഫ്, സെെതാലികുട്ടി ഹാജി, നൗഫല്‍ പെഡലേര്‍സ് തുടങ്ങിയവര്‍ സാനിധ്യമറിയിച്ചു.
''സ്വതന്ത്ര്യമായി മിടിക്കട്ടെ, നമ്മുടെ ഹൃദയങ്ങള്‍....'' എന്ന സന്ദേശത്തോട് കൂടിയാണ് റാലി.
വളാഞ്ചേരിയില്‍ നിന്നും ആരംഭിച്ച സെെക്കിള്‍ റാലി കൊപ്പം-പുലാമന്തോള്‍-ഓണപ്പുട വഴി വിണ്ടും വളാഞ്ചേരിയില്‍ എത്തുന്നതോടെ അവസാനിച്ചു. 45km ആയിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് കേരളാ സീഡ്സ് സ്പോര്‍ട്ട്സ് ക്ലബ് സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി ആദരിച്ചു.നിസാര്‍ ഹോസ്പിറ്റില്‍ മെഡിക്കല്‍ സപ്പോര്‍ട്ട് ടീമും പരിപാടിയില്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.

