കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുല്ലാനൂർ വി. എച്ച്. എസ്. ഇ. വിഭാഗത്തിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി പാസ് വേഡ് -2019 എന്ന പേരിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി കൊണ്ട് നടത്തിയ ശിൽപശാലയിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുൽപ്പാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


