മഞ്ചേരി മെഡിക്കൽകോളേജിലെ കാത്ത്‌ലാബിൽ സൗകര്യങ്ങളൊരുക്കി എസ്.വൈ.എസ്.



മഞ്ചേരി: മെഡിക്കൽകോളേജിലെ കാത്ത്‌ലാബിൽ എസ്.വൈ.എസ്. സഹായത്തോടെ മരുന്നുകളും മറ്റു അവശ്യ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് ഒന്നരലക്ഷം രൂപയുടെ വിപുലമായ സൗകര്യങ്ങളൊരുക്കി. സമർപ്പണചടങ്ങ് എസ്.വൈ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ഇ.കെ. മുഹമ്മദ് കോയ സഖാഫി അധ്യക്ഷതവഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ജസീൽ, കെ.പി. ജമാൽ കരുളായി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, പി. അബ്ദുറഹ്‌മാൻ കാരക്കുന്ന്, ഡോ. സൈതലവി, ഡോ. ജോഷി, സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി, മുഹമ്മദ് റഫീഖ് സഖാഫി പൂക്കോട്ടൂർ എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !