സിനിമാ മേഖലയിൽ നടിയമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. സിനിമയിലെ അവസരങ്ങൾക്ക് വേണ്ടി കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ടെന്ന് നടിമാർ മൊഴി നൽകിയതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ നിയമ നടപടികളൂടെ മാത്രമേ സിനിമയിലെ അനീതികൾക്ക് പ്രശ്‌നപരിഹാരം സാധ്യമാകു. ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മീഷന്റെ റിപ്പോർട്ടിൽ ശുപാർശയുണ്ട്. കുറ്റവാളികളെ നിശ്ചിതകാലത്തേക്ക് മാറ്റിനിർത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിന് നൽകണം.
മലയാളസിനിമയിൽ അഭിനേതാക്കളെ തീരുമാനിക്കാൻ സ്വാധീനമുള്ള ലോബിയുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നതും ഇവരാണ്. അവസരങ്ങൾക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം ചില പുരുഷൻമാർ മുന്നോട്ടുവെക്കുന്നു. നല്ല സ്വഭാവമുള്ള പല പുരുഷൻമാരും സിനിമയിലുണ്ടെന്ന് നടിമാർ മൊഴി നൽകിയിട്ടുണ്ട്
300 പേജുള്ള റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുണ്ട്. നടി ശാരദ, വത്സലകുമാരി ഐഎഎസ് എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !