ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് എൻജിനീയറിംഗ് വിദ്യാർഥിനിയുമായി ഡ്രൈവർ ഒളിച്ചോടി; ഇരുവരും അറസ്റ്റിൽ

0

ഭാര്യയെയും കുട്ടിയെയും ഒഴിവാക്കി രണ്ടാമത് വിവാഹം കഴിച്ച ഡ്രൈവറും പുതിയ ഭാര്യയും അറസ്റ്റിൽ. മത്തംപാല കുന്നുവിള ലിജോ ജോസഫ്(25), ബിസ്മിത(20) എന്നിവരാണ് അറസ്റ്റിലായത്. ലിജോയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. മാർത്താണ്ഡം സ്വകാര്യ എൻജിനീയറിംഗ് കോളജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമാണ് ലിജോ. ഇതേ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് ബിസ്മിത

ലിജോ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ബിസ്മിതയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഒളിച്ചോടി വേളാങ്കണ്ണിയിൽ പോയി വിവാഹിതരായി. ബിസ്മിതയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് വ്യക്തമായത്.

വിവാഹിതരായി തിരികെയെത്തിയപ്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്. തന്നെയും രണ്ടര വയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ചെന്ന പരാതിയിലാണ് ലിജോക്കെതിരെ കേസെടുത്തത്. കൃത്യത്തിന് കൂട്ടുനിന്നതിന് ബിസ്മിതക്കെതിരെയും കേസെടുത്തു. ഇരുവരെയും പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !