ചരിത്ര പഠനം പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കപ്പെടണം: എൻ.എം.സ്വാദിഖ് സഖാഫി
by:
മൻസൂർ എടക്കര
January 28, 2020
0
ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ പതിനൊന്നാമത് എഡിഷൻ ജിദ്ദ സിറ്റി, നോർത്ത് സെൻട്രൽ സാഹിത്യോത്സവുകൾക്ക് പ്രൗഢ ഗംഭീര പരിസമാപ്തി. രണ്ട് സെൻട്രലുകളിലേയും പത്ത് കേന്ദ്രങ്ങളിലായി നടന്ന സെക്ടർ സാഹിത്യോത്സവ് പ്രതിഭകളാണ് 12 വേദികളിലായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്. മലയാളം, ഇംഗ്ലീഷ്, അറബി പ്രസംഗങ്ങൾ, മാപ്പിള പാട്ട്, കവിതാ പാരായണം, രചനാ മത്സരങ്ങൾ, സോഷ്യൽ ട്വീറ്റ്, ഹൈക്കു, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങീ 106 ഇനങ്ങളിലായി കിഡ്സ്,പ്രൈമറി,ജൂനിയർ,സെകണ്ടറി,സീനിയർ,ജനറൽ എന്നീ ആറു വിഭാഗങ്ങളിൽ നാന്നൂറിലധികം മത്സരാർത്ഥികളാണ് പങ്കെടുത്തത്.
ജിദ്ധ സിറ്റി സെൻട്രലിൽ ഷറഫിയ സെക്ടർ ഒന്നാം സ്ഥാനവും മഹ്ജർ സെക്ടർ രണ്ടും ജാമിഅ സെക്ടർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ നോർത്ത് സെൻട്രലിൽ ബവാദി സെക്ടർ ഒന്നാം സ്ഥാനവും ഹിറ, അനാക്കിഷ് സെക്ടറുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥാമാക്കി. ജിദ്ധ സിറ്റി സെൻട്രലിൽ കലാ പ്രതിഭയായി തൗസീഫ് അബ്ദുള്ളയെയും (മഹ്ജർ സെക്ടർ) സർഗ്ഗ പ്രതിഭയായി ഷൈസ്ഥാ അഷ്റഫിനെയും (സുലൈമാനിയ സെക്ടർ) തിരഞ്ഞെടുത്തു. നോർത്ത് സെൻട്രലിൽ യഥാക്രമം മുഹമ്മദ് ഫായിസ് (ബവാദി സെക്ടർ), തബഷീറ ശിഹാബ് (സഫ സെക്ടർ) പ്രതിഭകളായി.
സാംസ്കാരിക സമ്മേളനത്തിൽ ജിദ്ധയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനാ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും വിദ്യാഭ്യാസ മാധ്യമ മേഖലയിലെ ഉന്നതരുടെയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി എൻ.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു. നല്ല വാക്കുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന നിയമങ്ങൾ ഉണ്ടാക്കാനും അത് നടപ്പാക്കാനും രാജ്യത്തെ ഭരണാധികാരികൾ തുടരെത്തുടരെ ശ്രമിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെയും വൈവിധ്യങ്ങൾ ഉൾകൊള്ളലുകളുടെയും ചരിത്രം വിദ്യാർത്ഥികളടക്കമുള്ള എല്ലാ പൗരന്മാരും പഠിക്കാനും പഠിപ്പിക്കാനും തയ്യാറാകണമെന്ന് അദ്ധേഹം പറഞ്ഞു.
ആർ.എസ്.സി സെൻട്രൽ രിസാല കൺവീനർ റഫീഖ് കൂട്ടായി കീ നോട്ട് അവതരിപ്പിച്ചു. യഹ്‌യ ഉസ്മാൻ അൽ-ബക്റി, വി.പി മുഹമ്മദലി ( ചെയർമാൻ ജിദ്ധ നാഷണൽ ഹോസ്പിറ്റൽ) അബൂബക്കർ അരിമ്പ്ര(KMCC), റഊഫ്(നവോദയ),കെ.ടി.എ മുനീർ(OICC), കബീർ കൊണ്ടോട്ടി(മീഡിയ ഫോറം), റഊഫ് പൂനൂർ (MD. MIS സ്‌കൂൾ), ഗഫൂർ വാഴക്കാട് എന്നിവർ സംസാരിച്ചു.സെൻട്രൽ ചെയർമാൻ താജുദ്ധീൻ നിസാമി അധ്യക്ഷം വഹിച്ച സംഗമത്തിൽ അശ്കർ ബവാദി സ്വാഗതവും ഉമൈർ വയനാട് നന്ദിയും പറഞ്ഞു.
സമാപന സംഗമത്തിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് ജഅഫർ തുറാബ് തങ്ങൾ പാണക്കാട്, അബ്ദുന്നാസർ അൻവരി, ബാവ ഹാജി കൂമണ്ണ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ, മുഹ്‌സിൻ സഖാഫി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു, വിജയികൾക്കുള്ള ട്രോഫികൾ അഷ്‌റഫ് കൊടിയത്തൂർ, ഖലീലുറഹ്മാൻ കൊളപ്പുറം എന്നിവർ സമ്മാനിച്ചു.
വിജയികൾ ഫെബ്രുവരി ഏഴിന് ജിദ്ധയിൽ തന്നെ നടക്കുന്ന സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !