എൽ ഡി എഫിന്റെ മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത നേതാവിനെ മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ മന്ത്രി കെ ടി ജലീൽ. നടപടിയെടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ മുസ്ലീം ലീഗ് നടപടിയെടുക്കേണ്ടി വരുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിൽ യു ഡി എഫിൽ ഐക്യമില്ല. മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കേണ്ടി വരും. ഇക്കാര്യത്തിൽ സമസ്തയുടെ നിലപാട് സ്വാഗതാർഹമാണ്. മുസ്ലീം ലീഗിന്റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത തെളിയിച്ചുവെന്നും ജലീൽ കൊച്ചിയിൽ പറഞ്ഞു
നേരത്തെ ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെയാണ് മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്തത്. ലീഗ് ഭാരവാഹിയായ ബഷീർ ചാനൽ ചർച്ചയിൽ പങ്കെടുക്കുകയും യു ഡി എഫിനെ വിമർശിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടിയെടുത്തത് എന്നാണ് വിശദീകരണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !