ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു.
ഏകദേശം 4193 പേര്‍ക്ക് ചൈനയില്‍ മാത്രം വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്ക്കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
വുഹാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോണ്‍സുലേറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
വുഹാന്‍ നഗരത്തില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ്: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം
ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വ്വീസ് നടത്താനുംകേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !