യുഎഇയില്‍ വേനലിലും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തില്‍

0

ദുബൈ: ഇനി വേനലിലും മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് യുഎഇ. രാജ്യത്ത് വേനല്‍ക്കാലത്തും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തിലെത്തി. കൂടുതല്‍ രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ ലഭിക്കാനും, മേഘങ്ങളെ മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

ഗവേഷണം പൂര്‍ത്തിയാകുന്നതോടെ ഇനി വേനല്‍ക്കാലത്തും നല്ല മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ. പരമ്ബരാഗത രാസപദാര്‍ത്ഥങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മഴ ലഭ്യത കൂട്ടാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവുയടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക. നിലവിലുള്ള ക്ലൗഡ് സീഡിങ് രീതി പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്.



വിമാനത്തിലെ സംഭരണിയില്‍ ഉന്നതമര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ ഇത് പാഴാകാനുള്ള സാധ്യത കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണ മഴമേഘങ്ങളില്‍ നിന്നും 40 മുതല്‍ 50 ശതമാനം വരെ മഴ ലഭിക്കാറുണ്ട്. ക്ലൗഡ് സീഡിങ്ങിലൂടെ ഇത് 15 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !