ജെ എൻ യു ക്യാമ്പസിനുള്ളിൽ മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയ ക്രിമിനൽ സംഘത്തിലെ ചിലരെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് വൃത്തങ്ങൾ. ആക്രമണം നടന്ന് മൂന്ന് ദിവസം കഴിയുമ്പോഴാണ് പ്രതികളിൽ ചിലരെയെങ്കിലും തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് പറയുന്നത്. പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി
ജനുവരി 5ന് സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നാൽപത് പേർക്ക് പരുക്കേറ്റിരുന്നു. മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകൾ ഹോസ്റ്റലിലേക്ക് നുഴഞ്ഞുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തനിക്കെതിരെ നടന്ന ആക്രമണത്തിൽ ഐഷി ഘോഷ് പോലീസിൽ പരാതി നൽകി. വധശ്രമത്തിനാണ് പരാതി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !