ഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ പ്രധാന വേദിയായ ഷഹീന്‍ബാഗില്‍ പതിനായിരങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ അണിചേര്‍ന്നു.
ദേശീയ പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും പ്രതിഷേധക്കാര്‍റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും സമരത്തില്‍ പങ്കെടുത്തു. രാധിക വെമുലയും സമരത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീകളും ചേര്‍ന്നാണ് ദേശീയ പതാക ഉയര്‍ത്തിയത്.
ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലൈത്തിയാല്‍ ഷഹീന്‍ബാഗ് എന്നൊന്ന് ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ പതിനൊന്നാം തിയതി വൈകുന്നേരത്തോടെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
The Dadis of Shaheen Bagh , Rohit Vemula and Junaid's mothers together hoisted the national flag at Shaheen Bagh in the presence of thousands of people . Watch this as I report...#RepublicDay #RepublicDayShaheenBagh pic.twitter.com/lmgAIr00DW— Zafar Abbas (@zafarabbaszaidi) January 26, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !