ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച് കോണ്‍ഗ്രസ്. 'രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടെ സമയം ലഭിക്കുമ്ബോള്‍ അത് വായിക്കണമെന്നും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. ''പ്രിയ പ്രധാനമന്ത്രി, ഇന്ത്യന്‍ ഭരണഘടന ഉടന്‍ നിങ്ങളിലെത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടെ സമയംകിട്ടുമ്ബോള്‍ ദയവായി ഇത് വായിക്കുക. ആദരവോടെ, കോണ്‍ഗ്രസ്.'' കോണ്‍ഗ്രസിെന്റ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റില്‍ പറയുന്നു.
''സ്വാതന്ത്ര്യത്തിനുള്ള ജന്‍മാവകാശത്തിനും സമത്വത്തിെന്റ പ്രത്യയശാസ്ത്രത്തിലൂടെ നടക്കുന്നതിനും സാഹോദര്യത്തിെന്റ ജ്വാല നിലനിര്‍ത്തുന്നതിനും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരാന്‍ 71-ാമത് റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ഭരണഘടനക്ക് വിധേയമല്ലാത്ത ഏത് തീരുമാനത്തെയും എതിര്‍ക്കുകയെന്നത് കടമയാണെന്ന് സര്‍ക്കാരുകള്‍ ഓര്‍മിക്കണം'' എന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല രാവിലെ ട്വീറ്റിട്ടിരുന്നു.
മതേതരത്വത്തിെന്റ തത്വത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്രത്തെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാന നിയമസഭകള്‍ സി.എ.എ വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.
Dear PM,— Congress (@INCIndia) January 26, 2020
The Constitution is reaching you soon. When you get time off from dividing the country, please do read it.
Regards,
Congress. pic.twitter.com/zSh957wHSj
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !