‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’: എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മറ്റി മനുഷ്യ ജാലിക തീർത്തു

0

മൻസൂർ എടക്കര

ജിദ്ദ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ്‌കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു സമസ്ത ഇസ്ലാമിക് സെന്റര് ജിദ്ദ സെട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മനുഷ്യ ജാലിക’ ശ്രദ്ധേയമായി. 

ജാലിക സമസ്ത ഇസ്ലാമിക സെന്റര് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രതീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക. 
വര്‍ഗീയത എന്ന വെല്ലുവിളിയെ മത സൗഹാര്‍ദ്ദത്തിലൂടെ ചെറുക്കാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രാപ്തമാക്കുക എന്നതാണ് മനുഷ്യ ജാലിക സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. 

സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുകൽ പ്രമേയം അവതരിപ്പിച്ചു. നൗഷാദ് അൻവരി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സലീം നിസാമി പ്രമേയ പ്രഭാഷണം നടത്തി.  കെഎംസിസി നേതാക്കളായ അഹ്മദ് പാളയാട്ട്, അബുബക്കർ അരിമ്പ്ര, അൻവർ ചേരങ്കൈ, ഗഫൂർ പട്ടിക്കാട്, ഹബീബ് കല്ലൻ, നാസർ കാടാമ്പുഴ, ജലാൽ തേഞ്ഞിപ്പലം, ജലീൽ ഒഴുകൂർ, ലത്തീഫ് മുസ്ലിയാരങ്ങാടി. എസ് ഐ സി നേതാക്കളായ സൈനുൽ ആബിദീൻ തങ്ങൾ, ആലംപാടി അബൂബക്കർ ദാരിമി , എന്‍.പി അബുബക്കര്‍ ഹാജി, മുജീബ് റഹ്‌മാനി,  മുസ്തഫ ബാഖവി ഊരകം, എന്നിവർ സംബന്ധിച്ചു. 


നാസര്‍, സല്‍മാന്‍ എന്നിവര്‍ മനുഷ്യ ജാലിക ഗാനം ആലപിച്ചു. അബ്ദുറഷീദ് മണിമൂളി ഖിറാഅത് നടത്തി. എം.സി സുബൈര്‍ ഹുദവി കൊപ്പം, ഉസ്മാന്‍ എടത്തില്‍, ജാബിർ നാദാപുരം,  മൊയ്ദീന്‍ കുട്ടി അരിമ്പ്ര,എന്നിവർ നേതൃത്വം നൽകി.  ദില്‍ഷാദ് കാടാമ്പുഴ സ്വാഗതവും അന്‍വര്‍ ഹുദവി നന്ദിയും പറഞ്ഞു.






ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !