സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ് ദുബൈയിൽ ഫെബ്രുവരി ഏഴിന്

0


ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി. സംഘടിപ്പിക്കുന്ന നാലാമത് എഡിഷൻ സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റ് ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച മംസാർ കൾച്ചറൽ &സൈൻറിഫിക് അസ്സോസിയേഷൻ ഹാളിൽ വെച്ചു നടത്തുവാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ദർശനങ്ങളും,വീക്ഷണങ്ങളും ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന രീതായിലാണ് കഴിഞ്ഞ ഇന്റ നാഷണൽ സമ്മിറ്റുകൾ സംഘടിപ്പിക്കപ്പെട്ടത്.

സയ്യിദ് ശിഹാബ് തങ്ങളെക്കുറിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശിതമായ SL0GAN OF THE SAGE എന്ന  ഇംഗ്ലീഷ് പതിപ്പ് പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരി സബ്രീന ലീ യിലൂടെ ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുഎന്നതാണ് നാലാമത് സയ്യിദ്‌ ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റിന്റെ പ്രത്യേകത.പ്രവർത്തക സമിതി യോഗം ബാംഗ്ലൂർ കെ.എം.സി.സി.പ്രസിഡന്റ് നൗഷാദ് സാഹിബ് ഉദ്ഘാടനം ചെയ്തു.ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു.


പി.കെ.അൻവർ നഹ (ചെയർമാൻ) മുസ്തഫ തിരൂർ (ജന:കൺവീനർ) ചെമ്മുക്കൻയാഹുമോൻ (ഖജാഞ്ചി ) എന്നിവരുടെ നേതൃത്വത്തിൽ  സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റ് സംഘാടക സമിതി രൂപീകരിച്ചു. പി.കെ.അൻവർ നഹ,മുജീബ് ജൈഹൂൻ.കെ.പി.എ.സലാം, ആർ.ശുക്കൂർ, കെ.പി.പി .തങ്ങൾ, പി.വി.നാസർ, സിദ്ധീഖ് കാലൊടി, ജലീൽ കൊണ്ടോട്ടി, കരീം കാലടി,ഷക്കീർ പാലത്തിങ്ങൽ, ശിഹാബ് ഏറനാട്, ഫക്രുദ്ധീൻമാറാക്കര, ഷമീം ചെറിയമുണ്ടം, ഫൈസൽ തെന്നല, ഇ.ആർ.അലി മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.മുജീബ് കോട്ടക്കൽ സ്വാഗതവും, കുഞ്ഞിമോൻ എരമംഗലം നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !