കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരുവരും മാവോയിസ്റ്റുകളാണെന്നും പാർട്ടിക്കുള്ളിൽ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതിനാൽ പുറത്താക്കുകയാണെന്നും കോടിയേരി പറഞ്ഞു
പന്തീരങ്കാവിൽ അറസ്റ്റിലായവർ മാവോയിസ്റ്റുകൾ തന്നെയാണ്. അവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. സിപിഎമ്മിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്.
സിപിഎം ഏരിയാ കമ്മിറ്റിയാണ് ഇരുവരെയും പുറത്താക്കിയത്. ഈ നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരവും നൽകി. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതായും കോടിയേരി വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !